തമിഴ്നാട്ടിൽ ബി ജെ പി മുന്നണിയിൽ പൊട്ടിത്തെറി; എഐഎഡിഎംകെ മുന്നണി വിട്ടു.
ചെന്നെ:ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ബിജെപിയുമായി സംസ്ഥാനത്ത് സഖ്യമില്ലെന്ന് എടപ്പാടി പളനിസ്വാമി നേതൃത്വം നല്‍കുന്ന എഐഎഡിഎംകെ പ്രഖ്യാപിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലെയുമായുളള കടുത്ത വാക്‌പോരുകള്‍ക്ക് ശേഷമാണ് സഖ്യം വിടുന്നതായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഡി ജയകുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിഎൻ അണ്ണാദുരൈയും ജെ ജയലളിതയും അടക്കമുളള എഐഎഡിഎംകെയുടെ പ്രമുഖ നേതാക്കൾക്കെതിരെ അണ്ണാമലെ നടത്തിയ പരാമർശങ്ങളാണ് ബിജെപിയുമായുളള സഖ്യത്തിൽ വിളളൽ വീഴ്ത്തിയിരിക്കുന്നത്. ”ബിജെപിയുമായി നിലവിൽ സഖ്യമില്ല. സഖ്യത്തെ കുറിച്ച് ഇനി തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ…

