ലഷ്കർ-ഇ-തൊയ്ബയുടെ മുൻ കമാൻഡർ അക്രംഖാനെ അജ്ഞാതർ കൊന്നു.
ലാഹോർ :ലഷ്കർ-ഇ-തൊയ്ബയുടെ (എൽഇടി) മുൻ കമാൻഡർ അക്രം ഖാൻ വ്യാഴാഴ്ച പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. അജ്ഞാതരുടെ വെടിയേറ്റാണ് അക്രം ഖാൻ കൊല്ലപ്പെട്ടതെന്നാണ് വിവരം. അക്രം ഗാസി എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. 2018 മുതൽ 2020 വരെ എൽഇടി റിക്രൂട്ട്മെന്റ് സെല്ലിനെ നയിച്ച ഗാസി, പാക്കിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നടത്തുന്നതിൽ പ്രശസ്തനായിരുന്നു. ഭീകര സംഘടനയുടെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു ഇയാൾ. അക്രം ഗാസി ദീർഘകാലമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളോട് അനുഭാവമുള്ള…

