നാസര്‍ ആശുപത്രി റെയ്ഡ്: ഭീകരരെയും വൻ ആയുധശേഖരവും പിടികൂടിയെന്ന് ഇസ്രയേല്‍.
ടെൽഅവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലുള്ള നാസർ ആശുപത്രിയില്‍ തുടരുന്ന റെയ്ഡില്‍ ഇരുപതിലധികം ഭീകരരെ കസ്റ്റഡിയിലെടുത്തുവെന്നും ഇവർക്ക് ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നും ഇസ്രേലി സേന അറിയിച്ചു.ആശുപത്രി ഭീകരപ്രവർത്തനത്തിനു താവളമാക്കിയതിന്റെ തെളിവുകള്‍ ലഭിച്ചതായി സേന അവകാശപ്പെട്ടു. ഹമാസ് ഭീകരർ ആശുപത്രിയില്‍നിന്ന് ഷെല്ലുകള്‍ തൊടുത്തിരുന്നു. റെയ്ഡിനിടെ മോർട്ടാർ ഷെല്ലുകളും ഗ്രനേഡുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായും കൂട്ടിച്ചേർത്തു.ബന്ദികളോ അവരുടെ മൃതദേഹങ്ങളോ ഉണ്ടാകാം എന്നുപറഞ്ഞാണ് ഇസ്രേലി സേന വ്യാഴാഴ്ച ആശുപത്രിയില്‍ റെയ്ഡ് തുടങ്ങിയത്. ഇതു സാധൂകരിക്കുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെ…

