ബി ആർ എസ് നേതാവ് കവിതയെ ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബി ആർ എസ് നേതാവ് കവിതയെ ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ന്യൂഡൽഹി :ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് വ്യക്തമാക്കിയതിന് തുടർന്ന് ഏപ്രില്‍ 9 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. അതേസമയം, മദ്യനയ അഴിമതിയില്‍ കവിതയക്ക് പങ്കുണ്ടെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി. ഇളയ മകന് പരീക്ഷയുള്ളതിനാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കവിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെഹങ്കിലും കോടതി ജാമ്യം നിഷേധിക്കുകയാരിന്നു. ബിആര്‍എസ് നേതാവും…

Read More

മോസ്‌കോ ആക്രമണം: റഷ്യൻ കോടതി നാല് പേർക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി.

മോസ്കോ: നൂറ്റിമുപ്പത്തേഴു പേരുടെ മരണത്തിനിടയാക്കിയ മോസ്കോ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലു പ്രതികളെ കോടതിയില്‍ ഹാജരാക്കി. ദലേർഡ് ജോണ്‍ മിർസോയേവ് (32) സൈദക്രമി മുറോദലി രച്ചബാലിസോദ (30) ഷംസുദിൻ ഫരീദുനി (25) മുഹമ്മദ് സോബിർ ഫിസോവ് (19) എന്നീ പ്രതികള്‍ക്കെതിരേ മോസ്കോയിലെ ബാസ്മാനി ജില്ലാ കോടതി ഭീകരാക്രമണ കുറ്റം ചുമത്തുകയും ചെയ്തു. രണ്ടു പ്രതികള്‍ കുറ്റം സമ്മതിച്ചതായി കോടതി ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. മൂന്നുപേർ കുറ്റം സമ്മതിച്ചുവെന്ന് റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാലു പ്രതികളും കടുത്ത…

Read More

വിദ്വേഷ പ്രചാരണം;ജാമിദ ടീച്ചര്‍ക്കെതിരെ കേസ്.

കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്. കെ ജാമിദയ്ക്ക് എതിരെയാണ് വിദ്വേഷപ്രചാരണത്തിന് വൈത്തിരി പൊലീസ് കേസെടുത്തത്.ജാമിദ ടീച്ചര്‍ ടോക്സ് എന്ന യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേസ്. വ്യാജപ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ ഐക്യം തകര്‍ക്കാന്‍ ശ്രമമുണ്ടായതായി പൊലീസ് പറയുന്നു.സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് വിദ്വേഷ പ്രചരണം നടത്തുന്ന ചില വീഡിയോകള്‍ ജാമിദ നടത്തിയിരുന്നു. 153 (എ) പ്രകാരമാണ് ജാമിദയ്ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചോളം വീഡിയോകള്‍ ജാമിദ…

Read More

ശിവ ശക്തി പോയിൻ്റിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ അംഗീകാരം.

ന്യൂഡൽഹി :ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ 3 പേടകം ലാന്‍ഡ് ചെയ്ത സ്ഥലത്തിന്  ‘ശിവ ശക്തി പോയിന്റ്’ എന്ന പേരിന് അംഗീകാരം. പേര് പ്രഖ്യാപിച്ച് ഏഴുമാസത്തിന് ശേഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (ഐഎയു) ആണ് ശിവ ശക്തി എന്ന പേര് അംഗീകരിച്ചത്. ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡറാണ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി മുതല്‍ ശിവ ശക്തി എന്ന പേരില്‍ അറിയപ്പെടുമെന്നാണ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഐഎയു വര്‍ക്കിങ്…

Read More

റഷ്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണം ;നിരവധി പേർ കൊല്ലപ്പെട്ടു.

മോസ്കോ:റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു.ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്.സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിർക്കുകയായിരുന്നു. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മോസ്‌കോയിൽ നടന്ന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. 2015ൽ 130 പേരുടെ മരണത്തിനിടയാക്കിയ പാരീസിൽ നടന്ന…

Read More

നാടകാന്ത്യം; കെജ്രിവാൾ ആറ് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ.

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്രിവാളിനെ റൂസ് അവന്യൂ കോടതി 6 ദിവസത്തെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു.മാർച്ച് 28 വരെ കേജ്രിവാൾ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ തുടരും. മാർച്ച് 28ന് ഉച്ചയ്ക്ക് അരവിന്ദ് കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കും.എക്‌സൈസ് പോളിസി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരായ ഹർജി വ്യാഴാഴ്ച വൈകുന്നേരം സുപ്രീം കോടതിയിൽ നിന്ന് പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാളിനെ വിചാരണ കോടതിയിൽ ഹാജരാക്കിയത്.

Read More

സുപ്രീം കോടതിയുടെ ഉഗ്രശാസനം; പൊന്മുടിയുടെ സത്യപ്രതിജ്ഞ ഇന്ന് .

ചെന്നൈ: തമിഴ്‌നാട്ടില്‍ കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച്‌ ഗവര്‍ണര്‍. ഉച്ചകഴിഞ്ഞ് 3.30 ന് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ.സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതോടെയാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി വഴങ്ങിയത്. തീരുമാനം ഗവര്‍ണര്‍ അറ്റോർണി ജനറല്‍ മുഖേന കോടതിയെ അറിയിച്ചു. പൊന്മുടിയെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതില്‍ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് അന്ത്യശാസനം നല്‍കിയത്. ഗവര്‍ണര്‍ തീരുമാനമെടുത്തില്ലെങ്കില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

Read More

അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍.

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ഒരു മണിക്കൂര്‍ നേരം ഇഡി സംഘം ഇദ്ദേഹത്തിന്റെ വസതിയില്‍ വച്ച് ചോദ്യം ചെയ്തു. ഈ സമയം പുറത്ത് എഎപി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം തുടരുന്നുണ്ടായിരുന്നു. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മദ്യ നയ കേസില്‍ കഴിഞ്ഞ…

Read More

ജെ.എം.എം. നേതാവ് സീത മുര്‍മു സോറന്‍ പാർട്ടി വിട്ടു.

ജാർഖണ്ഡില്‍ ജെഎംഎം ന് വൻ തിരിച്ചടി. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി പാർട്ടി അധ്യക്ഷനുമായ ഷിബു സോറന്റെ മരുമകള്‍ ബിജെപിയില്‍ ചേർന്നു. ഷിബു സോറന്റെ മകൻ ദുർഗാ സോറന്റെ ഭാര്യയും നിലവില്‍ ജാമ എംഎല്‍എയുമാണ് സീത. ജെഎംഎം ന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ സീത പാർട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് രാജി വെച്ചത്. 2012 ല്‍ ജാർഖണ്ഡിലെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പക്കല്‍ നിന്നും കൈകൂലി വാങ്ങി വോട്ട് മറിച്ചെന്ന കേസില്‍ നിലവില്‍…

Read More

അഫ്ഗാനിസ്ഥാനിൽ പാക്ക് വ്യോമാക്രമണം; 8 പേർ കൊല്ലപ്പെട്ടു.

കാബൂൾ :  പാകിസ്ഥാൻ തങ്ങളുടെ പ്രദേശത്ത്  വ്യോമാക്രമണം നടത്തിയതായി താലിബാൻ അക്രമത്തിൽ അഞ്ച് സ്ത്രീകളെയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു, തിരിച്ചടിയായി അതിർത്തിയിൽ പാകിസ്ഥാൻ സൈന്യത്തിന് നേരെ കനത്ത ആയുധങ്ങൾ പ്രയോഗിച്ചതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ അറിയിച്ചു.പാക്കിസ്ഥാനിൽ അടുത്തിടെ നടന്ന ഇസ്ലാമിസ്റ്റ് തീവ്രവാദി ആക്രമണങ്ങൾക്ക് ഉത്തരവാദികൾ ആണ് എന്ന് പറഞ്ഞാണ് പാക്ക് അക്രമണം. അഫ്ഗാൻ മണ്ണിൽ നിന്നാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ്റെ പക്ഷം അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയായ താലിബാൻ ഇത് നിഷേധിക്കുകയായിരുന്നു.അഫ്ഗാൻ പ്രദേശം ഉപയോഗിച്ച് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ…

Read More