ഇറാൻ യുദ്ധപ്രഖ്യാപനം നടത്തി;ആശങ്കയിൽ ലോകം.
ടെഹ്‌റാൻ: ടെഹ്‌റാനിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി പേര് വെളിപ്പെടുത്താത്ത മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു പരസ്യമായി സംസാരിക്കാൻ അധികാരമില്ലാത്തതിനാൽ തങ്ങളുടെ പേരുകൾ പ്രസിദ്ധീകരിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. .ഹനിയ കൊല്ലപ്പെട്ടതായി ഇറാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബുധനാഴ്ച രാവിലെ ഇറാൻ്റെ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗത്തിലാണ് ഖമേനി ഉത്തരവിട്ടതെന്ന് മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്…

