ചാനൽ വിലക്ക് ;നിലപാടിൽ നിന്നും പിന്നോട്ടില്ല കോൺഗ്രസ്
ഹൈദരാബാദ്:വിദ്വേഷ ചാനല്‍ അവതാരകരുടെ ഷോയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.പ്രതിപക്ഷം ഒരു ചാനല്‍ അവതാരകനെയും വിലക്കുകയോ ബഹിഷ്കരിക്കുകയോ കരിമ്ബട്ടികയില്പെടുത്തുകയോ അല്ല ചെയ്തതെന്നും മറിച്ച് അവരോട് ഗാന്ധിയൻ മാര്‍ഗത്തില്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുകയാണ് ചെയ്തതെന്നും പാര്‍ട്ടി വക്താവ് പവൻ ഖേര കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കിടെ കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ വിദ്വേഷം പരത്തുന്ന ഒരാളുമായും തങ്ങള്‍ സഹകരിക്കില്ല. ആ മാധ്യമപ്രവര്‍ത്തകരെ തങ്ങള്‍ തടയില്ല. വിദ്വേഷം പടര്‍ത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവര്‍ അതുമായി മുന്നോട്ടുപോകട്ടെ. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അവരുടെ ആ…

