എട്ടു ലക്ഷം പേരുടെ റുവാണ്ടൻ കൂട്ടക്കൊല;ട്രിബ്യൂണൽദൗത്യം അവസാനിപ്പിച്ചു.
1994-ൽ 800,000-ത്തിലധികം പേരുടെ ജീവൻ പൊലിഞ്ഞ 1994-ലെ വംശഹത്യയ്ക്ക് പരിസമാപ്തി.ഇരകൾക്ക് നീതി നേടിക്കൊടുത്തുകൊണ്ട് റുവാണ്ടയ്ക്കായുള്ള യുദ്ധക്കുറ്റങ്ങളുടെ ട്രിബ്യൂണൽ അതിൻ്റെ 29 വർഷത്തെ ദൗത്യം അവസാനിപ്പിച്ചു. കഴിഞ്ഞമാസം 30 ന് നടന്ന ഒരു വീഡിയോ കോൺഫറൻസിൽ, ട്രൈബ്യൂണൽ പ്രോസിക്യൂട്ടർ സെർജ് ബ്രമ്മെർട്സും ഒളിച്ചോടിയവരെ ട്രാക്ക് ചെയത ടീമിൻ്റെ നേതാക്കളും സംയുക്തമായി ശേഷിക്കുന്ന പ്രതികളുടെ വിധി വ്യക്തമാക്കി. 92 കുറ്റാരോപിതരുടെ പട്ടികയിലെ അവസാന രണ്ട് പേരുകളായ ചാൾസ് സികുബ്വാബോയും റയാൻഡികായോയും മരണമടഞ്ഞെന്നും അവരെ അടയാളപ്പെടുത്താത്ത ശവക്കുഴികളിൽ അടക്കം ചെയ്തിട്ടുണ്ടെന്നും കൃത്യമായ…

