കൊടും ഭീകരനെ പാക്ക് മണ്ണിൽ വെച്ച് വധിച്ചതായി ഇറാൻ .
ടെഹ്റാൻ :ജെയ്ഷെ അല്‍ ആദലിന്റെ കമാന്‍ഡറായ ഇസ്മായില്‍ ഷാ ബക്ഷിനെയും ചില കൂട്ടാളികളെയുംവധിച്ചതായി ഇറാൻ വാർത്താ ഏജൻസിയായ മെഹർ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ജെയ്ഷ് അല്‍-അദ്ല് ഇറാനിയന്‍ സുരക്ഷാ സേനയ്ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ മാസം ഇറാന് പാകിസ്ഥാന് പ്രദേശത്ത് പ്രവേശിച്ച് ജെയ്ഷ് അല്‍-അദ്ലിന്റെ സ്ഥാനങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ഇറാന്റെ പ്രദേശത്ത് പാകിസ്ഥാനും വ്യോമാക്രമണം നടത്തിയിരുന്നു. അല്‍ അറബിയ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2012ലാണ് ജെയ്ഷെ അല്‍ അദ്ല് എന്ന ഭീകരസംഘടന…

