ആദിത്യ എല്‍ 1 ദൗത്യം തുടങ്ങി.
ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എല്‍1 പേടകം സൂര്യനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാൻ തുടങ്ങിയെന്ന് ഐ.എസ്.ആര്.ഒ.പേടകത്തിലെ സ്റ്റെപ്സ്-1 (STEPS-1) എന്ന ഉപകരണത്തിന്റെ സെൻസര്‍ ആണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഭൂമിയില്‍ നിന്ന് 50000 കിലോമീറ്ററിലധികം അകലെയുള്ള സൂപ്പര്‍ തെര്‍മല്‍, എനര്‍ജറ്റിക് അയോണുകള്‍, ഇലക്ട്രോണുകള്‍ എന്നിവയെയാണ് ഉപകരണം അളക്കുന്നത്. ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ സ്റ്റെപ്സ്-1 ഉപകരണം പകര്‍ത്തിയ വിവരങ്ങള്‍ സഹായിക്കുമെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു. സെപ്റ്റംബര്‍ രണ്ടിനാണ് സൂര്യ പഠനത്തിനുള്ള ഐ.എസ്.ആര്.ഒയുടെ…

