ഡൽഹിയിലെ വായു മലിനീകരണം; വടിയെടുത്ത് സുപ്രീംകോടതി.
ഡല്‍ഹി: കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം. നാല് സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പഞ്ചാബ്, ഡല്‍ഹി, യുപി, രാജസ്ഥാന് സര്‍ക്കാരുകളോടാണ് വൈക്കോല്‍ കത്തിക്കുന്നത് തടയണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. കോടതി നിര്‍ദേശം നടപ്പാക്കാന്‍ ഡിജിപിമാരുടെയും ചീഫ് സെക്രട്ടറിയുടെയും മേല്‍നോട്ടത്തില്‍ പ്രാദേശിക എസ്എച്ച്ഒയെ ചുമതലപ്പെടുത്തി. ഇതൊരു രാഷ്ട്രീയ യുദ്ധക്കളമല്ലെന്നും സുപ്രീം കോടതി. വായു മലിനീകരണ വിഷയത്തിലെ രാഷ്ട്രീയ കുറ്റപ്പെടുത്തല്‍ കളി അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ ആശങ്ക ഉയരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. വൈക്കോല്‍…

