ഡല്‍ഹി: റെയില്‍വേയില്‍ ജോലിക്കു ഭൂമി എഴുതിവാങ്ങിയതുമായി ബന്ധപ്പെട്ടുള്ള കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ഭാര്യയും ബിഹാര്‍ മുൻ മുഖ്യമന്ത്രിയുമായ റാബ്രിദേവി, മകളും എംപിയുമായ മിസ ഭാരതി തുടങ്ങിയവര്‍ക്കെതിരേ എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു.സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിന്റെ (എഫ്‌ഐആർ) അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്ന ഫെഡറൽ ഏജൻസി, യാദവ് കുടുംബത്തിന്റെ “അടുത്ത കൂട്ടാളി”യായ അമിത് കത്യാലിനെയും റെയിൽവേ ജീവനക്കാരനും ഗുണഭോക്താവുമായ . ഹൃദയാനന്ദ് ചൗധരിയും ,എകെ ഇൻഫോസിസ്‌റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, എബി എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ട് സ്ഥാപനങ്ങളും അവരുടെ പൊതു ഡയറക്ടർ ഷാരിഖുൽ ബാരിക്കുമെതിരെയാണ് കേസെടുത്തത്. 4,700 പേജുകളാണ് കുറ്റപത്രത്തിലുള്ളത്.ലാലുവിന്‍റെ മറ്റൊരു മകള്‍ ഹേമ യാദവ്, അമിത് കത്യാല്‍, റെയില്‍വേ ജീവനക്കാരനായ ഹൃദയാനന്ദ് ചൗധരി, എ.കെ. ഇൻഫോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ്, എ.ബി. എക്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കന്പനികള്‍ എന്നിവര്‍ക്കെതിരേയും ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസ് അടുത്ത 16നു പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി.ലാലുവിന്‍റെ വിശ്വസ്തൻ എന്നറിയപ്പെടുന്ന അമിത് കത്യാലിനെ കഴിഞ്ഞ നവംബറില്‍ ഇഡി അറസ്റ്റ്ചെയ്തിരുന്നു.
റെയിൽവെ അഴിമതി;ലാലു പ്രസാദിന്റെ ഭാര്യക്കും മകൾക്കുമെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു.

