രാഹുൽ ഗാന്ധി കേരളത്തിൽ എത്തി.പഴൂര് ആദ്യ സ്വീകരണം.

അയോഗികത നീങ്ങിയ ശേഷം രാഹുൽഗാന്ധി എംപി ആദ്യമായി കേരളത്തിൽ എത്തി. വയനാട് നീലഗിരി ജില്ലകളുടെ അതിർത്തിയായ ബത്തേരി അടുത്ത് പഴൂരിൽ രാഹുൽഗാന്ധിക്ക് പ്രവർത്തകർ സ്വീകരണം ഏർപ്പെടുത്തി. അപ്രതീക്ഷിതമായിട്ടായിരുന്നു ഇവിടെ സ്വീകരണം. പതിവിൽ നിന്നും വ്യത്യസ്തമായി ഊട്ടിയിൽ നിന്നും റോഡ് മാർഗ്ഗമാണ് അദ്ദേഹം വയനാട്ടിലേക്ക് എത്തിയത്.കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ,ഡിസിസി പ്രസിഡണ്ട് അപ്പച്ചൻ, ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.തുടർന്ന് ഇദ്ദേഹം കൽപ്പറ്റയിലേക്ക് പോയി.

Read More

വയനാട് ജില്ലയിൽ മത്സ്യ വിത്ത് നിക്ഷേപം ആരംഭിച്ചു.

ബാണാസുര സാഗറിൽ മത്സ്യവിത്ത് നിക്ഷേപിച്ചു ഫിഷറീസ് വകുപ്പ്, ജില്ലാ പഞ്ചായത്ത് സംയുക്താഭിമുഖ്യത്തിൽ റിസർവോയറുകളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതി ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ 15 ലക്ഷം കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെയാണ് ജില്ലയിലെ റിസർവോയറുകളിൽ നിക്ഷേപിക്കുക. പദ്ധതിയുടെ ഭാഗമായി ബാണാസുര റിസർവോയറിൽ 6 ലക്ഷം കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തുടർ നിക്ഷേപം കാരാപ്പുഴയിലും ബാണാസുരയിലും നടക്കും.

Read More

രാഹുൽ ഇന്ന് കൽപ്പറ്റയിൽ .

വയനാട്: എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ക്രമീകരിച്ചിരിക്കുന്നത്.ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 9 വീടുകളുടെ താക്കോല്‍ പൊതു സമ്മേളത്തില്‍ കൈമാറും. വൻ സ്വീകരണത്തിനുള്ള ഒരുക്കങ്ങളാണ് കല്‍പ്പറ്റയില്‍ പുരോഗമിക്കുന്നത്. എഐസിസി , കെപിസിസി നേതാക്കളെല്ലാം ഇന്ന് കല്‍പ്പറ്റയിലെത്തും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികള്‍. അതിന് ശേഷം രാഹുല്‍ മടങ്ങും.

Read More

നെറ്റ്‌വർക്ക് ബിസിനസുകൾക്ക് പൂട്ട് വീഴുന്നു.

തിരുവനന്തപുരം:മണി ചെയിന്‍ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പന നിരോധിക്കാനൊരുങ്ങി കേരളം, കരട് മാര്‍ഗ്ഗരേഖയായി .ഡയറക്റ്റ് സെല്ലിംഗ് കമ്ബനികളുടെ നേതൃത്വത്തില്‍ നടത്തുന്ന മണി ചെയിൻ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പനയ്ക്ക് പൂട്ടിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.ഡയറക്റ്റ് സെല്ലിംഗ്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റ് മേഖലയിലെ തട്ടിപ്പ്, തൊഴില്‍ ചൂഷണം, നികുതിവെട്ടിപ്പ് എന്നിവ തടയുന്നതിന്റെയും, ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. ഇത് സംബന്ധിച്ച കരട് മാര്‍ഗ്ഗരേഖ ഉപഭോക്തകാര്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ, ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനായി നിരീക്ഷണ അതോറിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വില്‍പ്പന ശൃംഖലയില്‍…

Read More

സിദ്ദിഖിന് അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര ; കടന്നുപോയത് മലയാളികൾക്ക് ഓർത്ത് ചിരിക്കാനും ചിന്തിക്കാനും ഒരു പാട് സിനിമകൾ സമ്മാനിച്ചിട്ട്.

കൊച്ചി: ചിരിയില്‍ ഒളിപ്പിച്ച ജീവിത മൂല്യങ്ങളുമായി ഒരു പിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച പ്രിയ സംവിധായകൻ സിദ്ദിഖിന്(63)അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ മലയാളികള്‍.സംസ്‌കാര ചടങ്ങുകള്‍ വൈകിട്ടാണ്. ഇപ്പോള്‍ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇൻഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. പന്ത്രണ്ട് മണിവരെയാണ് കൊച്ചിയിലെ ജനങ്ങള്‍ക്കും സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പൊതു ദര്‍ശനത്തിന് വെക്കുക. തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 6 മണിക്ക് എറണാകുളം സെൻട്രല്‍ ജുമ മസ്ജിദിലാണ് ഖബറടക്കം.മമ്മൂട്ടി, ഫാസില്‍,ഫഹദ് ഫാസില്‍, ജയറാം, ടോവിനോ, മണിയൻ…

Read More

മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഗുരുതര ആരോപണവുമായി സിഎംആർഎൽ .

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് മാസപ്പടി നൽകിയിരുന്നതായി ആരോപണം.കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്ബനി പണം നല്‍കിയെന്നാണ്‌ ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്. ലഭിക്കാതിരുന്ന സേവനങ്ങള്‍ക്കാണ് സിഎംആര്‍എല്‍ വീണയ്ക്കും വീണയുടെ കമ്ബനിക്കും പണം നല്‍കിയിരുന്നതെന്നാണ്റിപ്പോര്‍ട്ടില്‍ പറയുന്നത്. സിഎംആര്‍എല്‍ വീണയ്ക്ക് 55 ലക്ഷം രൂപയും വീണയുടെ ഉടമസ്ഥതിയിലുള്ള കമ്ബനിയായ എക്സാലോജിക്കിന് 1.17 കോടി രൂപയും ചേര്‍ത്ത് മൊത്തം 1.72 കോടി രൂപ നല്‍കിയെന്ന് ആദായനികുതി വകുപ്പ്…

Read More

നിറപുത്തരി നെൽക്കതിർ രഥഘോഷ യാത്രയ്ക്ക് കല്ലേലി കാവിൽ വരവേൽപ്പ് നൽകി

കോന്നി :ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറപുത്തരി ചടങ്ങിന് സമർപ്പിക്കുവാനുള്ള പവിത്രമായ നെൽക്കതിരും വഹിച്ചു കൊണ്ട് തമിഴ്നാട്ടിലെ രാജപാളയത്ത് നിന്നും പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആചാര അനുഷ്ടാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ചു വരവേൽപ്പ് നൽകി. നിറപുത്തരിയ്ക്ക് ഉള്ള നെൽക്കതിരുകൾ തിരു സന്നിധിയിൽ പൂജിച്ചു. രാജപാളയം, കൂടംകുളം, കോറെനാച്ചാപുറം എന്നിവിടുത്തെ വയലുകളിൽ നിറ പുത്തരിയ്ക്കു വേണ്ടിയാണ് നാഗ രാജന്റെ നേതൃത്വത്തിൽ നെൽക്കൃഷി ചെയ്യുന്നത്. അച്ചൻ കോവിൽ സുരേഷ് ബാബു, കറുപ്പ സ്വാമി കോവിൽ…

Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ഉമ്മൻ‌ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി ഇലക്ഷൻ കമീഷൻ പ്രഖ്യാപിച്ചു.സെപ്തംബര്‍ അഞ്ചിനാണ് വോടെടുപ്പ്. എട്ടിന് വോട്ടെണ്ണല്‍ നടക്കും. നോമിനേഷൻ സമര്‍പിക്കേണ്ട അവസാന തീയതി – ഓഗസ്റ്റ് 17, സൂക്ഷ്മ പരിശോധന – ഓഗസ്റ്റ് 18, നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി- ഓഗസ്റ്റ് 21 നുമാണ്.ഉപതിരഞ്ഞെടുപ്പിനായുള്ള പ്രാഥമിക ഒരുക്കങ്ങള്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ഉമ്മൻചാണ്ടിയോടുള്ള ജനവികാരവും മുൻനിര്‍ത്തിയായിരിക്കും യുഡിഎഫ് വോട് അഭ്യര്‍ഥിക്കുക. മണ്ഡലത്തിലെ എട്ടില്‍ ആറ് പഞ്ചായതുകളിലും…

Read More

സംസ്ഥാന ചലചിത്ര അവാർഡുകൾ സ്റ്റേ ചെയ്യണം; ആവശ്യം തളളി ഹൈക്കോടതി .

എറണാകുളം :സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സ്റ്റേ ചെയ്യണമെന്നാവശ്യം ഹൈക്കോടതി നിരസിച്ചു; സര്‍ക്കാരിനോട് വിശദീകരണം തേടി .ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. അവാര്‍ഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.ഇതില്‍ മറുപടി ലഭിച്ചതിന് ശേഷം പുരസ്കാരം റദ്ദാക്കുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബസന്ത് ബാലാജി വ്യക്തമാക്കി. സാംസ്കാരിക വകുപ്പ് ഡയറക്ടറെ കക്ഷി ചേര്‍ക്കാനും ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 17ന് അവാര്‍ഡ് വിതരണം ചെയ്യുന്നതിന്…

Read More