ജമ്മു കാശ്മീരിലെ സ്കൂളുകളിൽ ഇനി ദേശീയ ഗാനം നിർബന്ധം.

ശ്രീനഗർ:ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ്. രാവിലെ അസംബ്‌ളിയില്‍ ദേശീയ ഗാനം ആലപിക്കണമെന്നാണ് ഉത്തരവ്.ദേശീയ ഗാനത്തോടെ ആരംഭിക്കുന്ന 20 മിനിറ്റ് അസംബ്‌ളി എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമാണ്. രാവിലത്തെ അസംബ്‌ളികള്‍ ദേശീയ സ്വത്വത്തില്‍ അഭിമാനബോധം വളര്‍ത്തുക മാത്രമല്ല, വിദ്യാര്‍ഥികളില്‍ അച്ചടക്കവും ഐക്യവും വളര്‍ത്തുമെന്ന് വിശ്വസിക്കുന്നതായി സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.സ്കൂൾ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അലോക് കുമാർ ഒപ്പിട്ട ഉത്തരവിൽ സ്‌കൂളുകൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. “മേൽപ്പറഞ്ഞ വരികളിൽ നടത്തുന്ന പ്രഭാത അസംബ്ലികൾ നമ്മുടെ ദേശീയ…

Read Full News

ഗുലാം നബി ആസാദിനെതിരെ അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ മെഹബൂബ.

ശ്രീനഗർ: പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടി (പി ഡി പി) നേതാവും ജമ്മകശ്മീർ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ലോക്സഭാ തിരഞ്ഞെടുപ്പില്‍ അനന്ത്നാഗ്-രജൗരി മണ്ഡലത്തില്‍ നിന്നും ജനവധി തേടും.മുൻ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഇതേ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്. ശ്രീനഗറില്‍ നിന്ന് വഹീദ് പാരയെയും ബാരാമുള്ള മണ്ഡലത്തില്‍ നിന്ന് ഫയാസ് മിറിനെയും പി ഡി പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉധംപൂരിലും ജമ്മുവിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പി ഡി പി അറിയിച്ചു.ദേശീയ തലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍‌സ് അടങ്ങുന്ന…

Read Full News

കാശ്മീരിൽ ഇന്ത്യ സഖ്യം തകർന്നു.

ശ്രീനഗർ:പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) കാശ്മീരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കും.പിഡിപി നേതാവായ മെഹബൂബ മുഫ്തിയാണ് ഇക്കാര്യം മാധ്യമങ്ങളോട് ആയി പറഞ്ഞത്. ഇന്ത്യാ ബ്ലോക്ക് പാർട്ണർ നാഷണൽ കോൺഫറൻസ് (എൻസി) മേഖലയിലെ മൂന്ന് സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സഖ്യത്തിൽ വിള്ളൽ വീണത്.ഇന്ത്യൻ ബ്ലോക്കിൻ്റെ സീറ്റ് വിഭജന കരാറിൻ്റെ ഭാഗമായി ജമ്മുവിൽ കോൺഗ്രസിന് രണ്ട് സീറ്റുകൾ നൽകുമ്പോൾ കശ്മീരിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് അറിയിച്ചതിന് പിന്നാലെയാണ് മുഫ്തിയുടെ…

Read Full News

സ്വന്തം പാർട്ടിയുമായി കാശ്മീരിൽ ജനവിധി തേടി ഗുലാം നബി ആസാദ്.

ശ്രീനഗർ:ഗുലാംനബി ജനവിധി തേടുന്നു.കശ്മീരിലെ അനന്തനാഗ്-രജൗരി മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടുക. ആസാദിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി(ഡി.പി.എ.പി) യാണ് വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഡി.പി.എ.പി ചെയർമാൻ ഗുലാം നബി ആസാദ് അനന്തനാഗ്-രജൗരി ലോക്സഭാ സീറ്റില്‍നിന്ന് മത്സരിക്കും. ഇന്ന് ചേർന്ന ഡി.പി.എ.പി വർക്കിങ് കമ്മിറ്റി മീറ്റിങ്ങിലാണ് തീരുമാനമെടുത്തത്.- പാർട്ടിയുടെ മുഖ്യവക്താവ് സല്‍മാൻ നിസാമി എക്സില്‍ കുറിച്ചു. കോണ്‍ഗ്രസ് വിട്ട് 2022-ലാണ് ഗുലാം നബി ആസാദ് ഡി.പി.എ.പി രൂപവത്കരിച്ചത്. 2014-ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉദംപുർ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും…

Read Full News

1250 സ്കൂളുകളുമായി സേവാഭാരതി കശ്മീരിൽ ചുവടുറപ്പിക്കുന്നു.

മാർച്ച് 28 ന് ന്യൂസ് 18-ൻ്റെ ഒരു പ്രത്യേകറിപ്പോർട്ട് അടിസ്ഥാനമാക്കി പ്രസിദ്ധീകരിക്കുന്നത്.  ശ്രീനഗർ:രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ (ആർഎസ്എസ്) അനുബന്ധ സംഘടനയായ സേവാഭാരതി 1250 സ്കൂളുകൾ സ്ഥാപിക്കുകയും അവരെ ദേശസ്നേഹത്തിൻ്റെയും ‘ഭാരതീയതയുടെയും’ പ്രാധാന്യവും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അസാധാരണമായ പ്രവർത്തനം കാശ്മീർ താഴ്വരയിൽ ചെയ്തതായി വെളിപ്പെടുത്തി. . ഏകൽ വിദ്യാലയ അഭിയാൻ പ്രോജക്‌റ്റുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ആർഎസ്എസിൻ്റെ വിദ്യാഭ്യാസ സംരംഭമെന്ന് വിശ്വസിക്കപ്പെടുന്ന ഈ സംഘടന വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു, അവരിൽ 95% മുസ്ലീങ്ങളും, ‘ഹിന്ദുസ്ഥാനി’, ‘ഭാരതീയത’, ‘കാശ്മീരിയത്ത്’ എന്നിവയുടെ യഥാർത്ഥ മൂല്യങ്ങൾ….

Read Full News

മോദിക്കെതിരെ അപകീർത്തികരമായ പ്രതികരണം; മൂന്ന് മാലി മന്ത്രിമാർക്കെതിരെ നടപടി.

മാലി:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് വൻ വിവാദമായതിനെ പിന്നാലെ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സര്‍ക്കാര്‍ സസ്‌പെൻഡ് ചെയ്തു.മറിയം ഷിവുന, മല്‍ഷ, ഹസൻ സിഹാൻ എന്നീ മന്ത്രിമാരെ സസ്‌പെൻഡ് ചെയ്തതായി മാലിദ്വീപ് സര്‍ക്കാര്‍ വക്താവ് ഇബ്രാഹിം ഖലീലിനെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടെ…

Read Full News

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ജാവേദ് അഹമ്മദ് മട്ടൂ ദല്‍ഹിയില്‍ പിടിയിലായി.

ന്യൂദല്‍ഹി: കശ്മീരിലെ 11 തീവ്രവാദ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു, ഇന്ത്യ ഇത്രയും കാലം തേടിക്കൊണ്ടിരുന്ന കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ജാവേദ് അഹമ്മദ് മട്ടൂ ദല്‍ഹിയില്‍ വ്യാഴാഴ്ച അറസ്റ്റിലായി.കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ദല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ജാവേദ് അഹമ്മദ് മട്ടുവിനെ വലയിലാക്കിയത്. ജാവേദ് അഹമ്മദ് മട്ടൂവില്‍ നിന്നും മോഷ്ടിച്ച ഒരു കാറും തോക്കും അഞ്ച് ലൈവ് കാട്രിഡ്ജും പിടികൂടിയിട്ടുണ്ട്.കാശ്മീരിൽ നിന്ന് ജീവിച്ചിരിക്കുന്ന അവസാനത്തെ എ++ ഭീകരരിൽ ഒരാളായി പോലീസ് വിശേഷിപ്പിച്ച മാട്ടൂ, തീവ്രവാദ പ്രവർത്തനങ്ങൾ മാത്രമല്ല,…

Read Full News

പൂഞ്ച് ഭീകരാക്രമണം മരണം അഞ്ചായി .

ശ്രീനഗർ:ജമ്മു കശ്മീരിലെ  പൂഞ്ച്  ജില്ലയിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ എണ്ണം അഞ്ചായി. ആയുധധാരികളായ ഭീകരർ നടത്തിയ ഒളിയാക്രമണത്തിൽഅഞ്ച് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ധേര കി ഗാലിക്കും ബുഫ്ലിയാസിനും ഇടയിലുള്ള ധത്യാർ മോർഹിൽ ഉച്ചകഴിഞ്ഞ് 3:45 ഓടെയാണ് ആക്രമണമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊടും വളവുള്ള ധാത്യാർ മോർ പ്രദേശത്ത് വച്ച് സൈനിക വാഹനങ്ങൾ വേഗത കുറച്ചപ്പോൾ ഭീകരർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. കൊടും വളവുകളും കുണ്ടുംകുഴിയുമുള്ള റോഡും കാരണം സൈനിക വാഹനങ്ങൾ വേഗത…

Read Full News

കോൺഗ്രസ് ഞങ്ങളെ പറഞ്ഞു പറ്റിച്ചു; ഒമർ അബ്ദുള്ള .

ശ്രീനഗർ : തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച്‌ പ്രതിപക്ഷ സഖ്യരൂപീകരണത്തിന് നേതൃത്വം നല്‍കിയ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള.തെരഞ്ഞെടുപ്പു സാധ്യതകളെക്കുറിച്ച്‌ കോണ്‍ഗ്രസ് സഖ്യകക്ഷികളെ തെറ്റിദ്ധരിപ്പിച്ചു. ഇനി സഖ്യത്തിനില്ല. ഒറ്റയ്‌ക്ക് മത്സരിക്കും. താഴെത്തട്ടിലെ ജനവികാരം മനസിലാക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല, ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഭാവിയില്‍ ഐഎന്‍ഡിഐഎയ്‌ക്ക് പ്രതീക്ഷിക്കാനൊന്നുമില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ഭാവിയില്‍ ഞങ്ങള്‍ വിജയിക്കില്ല. ബുധനാഴ്ച ഉച്ചഭക്ഷണത്തിന് ഐഎന്‍ഡിഐഎ…

Read Full News

സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റ് കാശ്മീർ എൻഐടിയിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നു.

ശ്രീനഗർ:മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സമൂ​ഹ മാധ്യമത്തിൽ പോസ്റ്റിട്ടതിനെ തുടർന്ന് ശ്രീനഗറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രതിഷേധം . വിദ്യാർത്ഥി പ ഷെയർ ചെയ്ത പോസ്റ്റിലാണ് പ്രതിഷേധം. സംഭവത്തിൽ പോലീസ് കേസെടുത്തു. സമൂ​ഹ മാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിക്കപ്പെടുന്ന വിദ്യാർത്ഥിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നഗരത്തിലെ നൈജീൻ ഏരിയയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ രണ്ട് ഗേറ്റുകളും വിദ്യാർത്ഥികൾ തടഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റ് മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.  സോഷ്യൽ മീഡിയയിൽ പോസ്റ്റ്…

Read Full News