വിഘടനവാദി സംഘടനയായ ഉൾഫ കേന്ദ്രസർക്കാറുമായി സമാധാന കരാറിൽ ഒപ്പ് വച്ചു.
അസം :അസമിലെ വിഘടനവാദി സംഘടനയായ ഉള്‍ഫ സമാധാന ഉടമ്പടി ഒപ്പുവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെയും സാന്നിധ്യത്തിലാണ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമിന്റെ പ്രതിനിധികള്‍ കരാറില്‍ ഒപ്പിട്ടത്. കേന്ദ്രവും അസം സര്‍ക്കാരും ഉള്‍ഫയും ചേര്‍ന്ന ത്രികക്ഷി ഒത്തുതീര്‍പ്പ് മെമ്മോറാണ്ടത്തിലാണ് ഒപ്പുവെച്ചത്. അസമിലെ ഏറ്റവും പഴയ വിമത ഗ്രൂപ്പാണ് ഉള്‍ഫ. ‘ഇന്ന് അസമിന്റെ ഭാവി ശോഭനമായ ദിവസമാണ് എന്നത് എനിക്ക് സന്തോഷകരമായ കാര്യമാണ്, വളരെക്കാലമായി അസമും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും…

