NATIONAL
മോഡി തീവ്ര ഇസ്രായേൽ രീതി പിൻ തുടരുന്നു ; യെച്ചൂരി.
ഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെയും കമീഷൻ അംഗങ്ങളെ നിയമിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പുതിയ ബില്ല് കമീഷന്റെ നിഷ്പക്ഷതയെ പൂര്‍ണമായും അട്ടിമറിക്കുന്നതാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.ഡല്‍ഹി സര്‍ക്കാരിന്റെ അധികാരവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി അട്ടിമറിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷൻ നിയമനവുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെയും അട്ടിമറിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളെ നിയമിക്കുന്ന മൂന്നംഗ സമിതിയില്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സമിതിയില്‍ നിന്ന് ചീഫ്ജസ്റ്റിസിനെ മാറ്റികൊണ്ട് പകരം…
ജമ്മു കാശ്മീരിൽ ഹിത പരിശോധന; ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി.
ഡല്‍ഹി: ഭരണഘടനാപരമായി ജനാധിപത്യമുള്ള ഇന്ത്യയില്‍ ജമ്മു-കശ്മീരിന്റെ കാര്യത്തില്‍ ഹിതപരിശോധന സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്.ബ്രിട്ടനില്‍ ബ്രക്സിറ്റിന്റെ കാര്യത്തില്‍ ഉണ്ടായതുപോലൊരു സാഹചര്യം ഇന്ത്യയെ പോലൊരു ജനാധിപത്യത്തില്‍ നടക്കില്ലെന്നും ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹരജികളുടെ വാദത്തിനിടയില്‍ സുപ്രീംകോടതി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല അടക്കമുള്ളവര്‍ ഹിതപരിശോധന വാഗ്ദാനം ഓര്‍മിപ്പിക്കുന്നതിനിടയിലാണ് സുപ്രീംകോടതി അക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. മറ്റു സംസ്ഥാനങ്ങളെപ്പോലെ ഇന്ത്യയുമായി ചേര്‍ക്കുന്നതിനുമുമ്ബ് ഹിതപരിശോധന നടത്തുമെന്ന് ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കേണ്ടതിനെ…
പ്രസംഗം കഴിഞ്ഞ് പോകുന്നതിനിടയിൽ ഫ്ലയിങ് കിസ് നൽകി’; രാഹുൽ ഗാന്ധിക്കെതിരെ വനിത എംപിമാരുടെ പരാതി
ന്യൂഡൽഹി:രാഹുൽ ഗാന്ധി സ്മൃതി ഇറാനിക്ക് ഫ്ലയിങ് കിസ് നൽകിയെന്ന ആരോപണവുമായി ബിജെപി എം.പിമാർ. പ്രസംഗം കഴിഞ്ഞ് പോകുന്നതിനിടയിൽ ഫ്ലയിങ് കിസ് നൽകിയെന്ന് പരാതി.’പ്രസംഗം കഴിഞ്ഞ് പോകുന്നതിന് മുമ്ബ് രാഹുല്‍ മോശമായി പെരുമാറി. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്ന ഒരു പാര്‍ലമെന്റില്‍ ഫ്ളൈയിങ് കിസ് നല്കാന് സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യമല്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുമ്ബൊരിക്കലും കണ്ടിട്ടില്ല.’- സ്മൃതി ഇറാനി ആരോപിച്ചു. ബിജെപി വനിത എം പിമാർ രാഹുൽ ഗാന്ധിക്കെതിരെ സ്പീക്കർക്ക് പരാതി നൽകിപ്രതിപക്ഷം…
അദാനിയെ കുറിച്ച് പറയുന്നില്ല, പേടിക്കണ്ട”, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി
ഡല്‍ഹി: തന്റെ യാത്ര അവസാനിച്ചിട്ടില്ലെന്നും യാത്ര തുടരുമെന്നും ഭാരത് ജോഡോ യാത്ര പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി.താൻ ഭാരതത്തിന്റെ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ നടന്നു. കടല്‍ത്തീരം മുതല്‍ കാശ്മീരിന്റെ മലനിരകള്‍ വരെ നടന്നു. ഭാരത് ജോഡോ യാത്ര നടത്തിയത് ഇന്ത്യയെ മനസ്സിലാക്കാനാണ്. ഇന്ത്യയെ മനസ്സിലാക്കാൻ താൻ യാത്ര തുടരും. ഭാരത്ജോഡോ യാത്രയില്‍ നിന്ന് നിരവധി പാഠങ്ങള്‍ താൻ പഠിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയുടെ ജയിലില്‍ പോകാനും താൻ തയ്യാറാണ്. ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത്…
ഡൽഹി ബിൽ; ബിജെഡിയെ നിർത്തി പൊരിച്ച് ഇന്ത്യ.
ന്യൂഡൽഹി:2023ലെ നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ബിൽ രാജ്യസഭയിൽ ശക്തമായ ചർച്ചയ്ക്ക് ശേഷം പാസാക്കി. ചർച്ചയ്ക്കിടെ ബിജെപിക്ക് പകരം ബിജു ജനതാദൾ (ബിജെഡി) ആയിരുന്നു പ്രതിപക്ഷത്തിന്റെ നേരിട്ടുള്ള ആക്രമണത്തിന് ഇരയായത്.ബിജെഡി അവിശ്വാസ പ്രമേയത്തെ എതിർക്കുകയും ബില്ലിനെ പിന്തുണയ്ക്കുകയും ചെയ്തു. നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡിയെ പ്രതിപക്ഷ അംഗങ്ങൾ അതിന്റെ ‘സമദൂര നയ’ത്തിന്റെ പേരിൽ പരിഹസിച്ചു, അതിൽ ബിജെപിയും കോൺഗ്രസും തമ്മിൽ അകലം പാലിക്കുമെന്ന് പാർട്ടി എപ്പോഴും അവകാശപ്പെടുന്നു.ബിജെഡി അവിശ്വാസ പ്രമേയത്തെ എതിർക്കുകയും ബില്ലിനെ പിന്തുണയ്ക്കുകയും ചെയ്തു. നവീൻ…
സംഘർഷമൊഴിയാതെ മണിപ്പൂർ; ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളിൽ, തിരിച്ചടിച്ച് സുരക്ഷാ സേന
ദില്ലി: കലാപം അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കിടയിലും മണിപ്പൂരിൽ ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളിൽ. എന്നാൽ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ ഒമ്പത് ആയുധങ്ങൾ പിടികൂടി. അതിനിടെ, അസമിലും വൻതോതിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയതായാണ് റിപ്പോർട്ട്. മണിപ്പൂരിലേക്ക് കൊണ്ടുപോകാൻ എത്തിച്ച സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിക്ക് നിവേദനം അയച്ച് മെയ് തെ സംഘടന രംഗത്തെത്തി. മണിപ്പൂരിനെ വിഭജിക്കരുത്, പ്രത്യേക ഭരണകൂടമെന്ന ആവശ്യം അംഗീകരിക്കരുത്, മണിപ്പൂരിൽ എൻ ആർ…
മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; കുക്കി പാർട്ടി പിന്തുണ പിൻവലിച്ചു.
മണിപ്പൂരില്‍ കലാപം തുടരുന്നതിനിടെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ കുക്കി പീപ്പിള്‍സ് അലയന്‍സ് പിന്‍വലിച്ചു. രണ്ട് എംഎല്‍എ മാരാണ് പാര്‍ട്ടിക്കുള്ളത്. ആഗസ്റ്റ് 6 ന് മണിപ്പൂർ ഗവർണർ അനുസൂയ യുകെയ്ക്ക് അയച്ച കത്തിൽ പാർട്ടി പ്രസിഡന്റ് ടോങ്മാങ് ഹയോകിപ് പറഞ്ഞു, “നിലവിലെ സംഘർഷം” കണക്കിലെടുത്ത് മുഖ്യമന്ത്രി നോങ്തോംബം ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരുമായി യോജിക്കുന്നത് “ഇനി ഫലവത്തല്ല”.”അതനുസരിച്ച്, മണിപ്പൂർ സർക്കാരിനുള്ള കെപിഎയുടെ പിന്തുണ ഇതിനാൽ പിൻവലിക്കുന്നു, അത് അസാധുവായി കണക്കാക്കാം,” അദ്ദേഹം എഴുതി. കുക്കി പീപ്പിള്‍സ് അലയന്‍സിന്റെ…
രാഹുൽ ഗാന്ധി ലോകസഭയിലേക്ക് .
ഡല്‍ഹി : കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭാ സെക്രട്ടറിയേറ്റ് അംഗത്വ പുനഃസ്ഥാപന വിജ്ഞാപനം ഇറക്കി.അപകീര്‍ത്തി കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതിയുടെ രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണ് അംഗത്വം പുനഃസ്ഥാപിക്കാനായത്.സൂറത്ത് കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ മോദി എന്ന പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന രാഹുലിന്റെ പ്രസ്താവനയാണ് കേസിന്കാരണമായത്.

