ഗുലാം നബി ആസാദിനെതിരെ അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ മെഹബൂബ.

ശ്രീനഗർ: പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടി (പി ഡി പി) നേതാവും ജമ്മകശ്മീർ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ലോക്സഭാ തിരഞ്ഞെടുപ്പില്‍ അനന്ത്നാഗ്-രജൗരി മണ്ഡലത്തില്‍ നിന്നും ജനവധി തേടും.മുൻ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഇതേ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്. ശ്രീനഗറില്‍ നിന്ന് വഹീദ് പാരയെയും ബാരാമുള്ള മണ്ഡലത്തില്‍ നിന്ന് ഫയാസ് മിറിനെയും പി ഡി പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉധംപൂരിലും ജമ്മുവിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പി ഡി പി അറിയിച്ചു.ദേശീയ തലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍‌സ് അടങ്ങുന്ന…

Read More

എൽഡിഎഫും യുഡിഎഫും സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ.

വയനാട്: ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എൽഡിഎഫും യുഡിഎഫും സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിം സമുദായത്തെ ആശങ്കപ്പെടുത്തി വരുതിയിലാക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യാജപ്രചരണം നടത്തുകയാണെന്നും കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേരള സ്റ്റോറിയുടെ പേരിൽ വോട്ട് നേടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ വക്താക്കളാണെന്ന് അവകശപ്പെടുന്നവർ തന്നെ സിനിമക്കെതിരെ രംഗത്തുവരുകയാണ്. ക്രൈസ്തവരെ അപമാനിക്കുന്ന കക്കുകളി നാടകത്തിൻ്റെ കാര്യത്തിൽ ആവിഷ്ക്കാര സ്വാതന്ത്ര്യമായിരുന്നു മുഖ്യമന്ത്രിക്ക് വലുത്. മീശ നോവലിൻ്റെ കാര്യത്തിലും സരസ്വതി ദേവിയുടെ…

Read More

ദില്ലിയിൽ കൂട്ടുകാർ, കേരളത്തിൽ എതിരാളികൾ; ഇന്ത്യ മുന്നണിക്കെതിരെ സ്മൃതി ഇറാനി.

കൽപ്പറ്റ: ദില്ലിയിലെ കൂട്ടുകാർ കേരളത്തിലെ എതിരാളികളാവുന്ന ഇണ്ടി മുന്നണിയുടെ നിലപാട് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ എൻഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി നടത്തിയ റോഡ്ഷോയിൽ സംസാരിക്കുകയായിരുന്നു അവര്‍. തമിഴ്നാട്ടിൽ കോൺഗ്രസ്,സിപിഎം, മുസ്ലിം ലീഗ് ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. കേരളത്തിൽ പരസ്പരം പോരടിക്കുന്നു. ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി? രാഹുൽ ഗാന്ധിയാണെങ്കിൽ അദ്ദേഹത്തിനെതിരെ നിങ്ങൾ മത്സരിക്കില്ലല്ലോ. രാഹുലിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം ഇണ്ടി മുന്നണിയിലെ ഘടകകക്ഷികൾ പോലും അംഗീകരിക്കുന്നില്ല. ഇണ്ടി സഖ്യത്തിന് സ്വീകാര്യമല്ലാത്ത രാഹുൽ…

Read More

കാശ്മീരിൽ ഇന്ത്യ സഖ്യം തകർന്നു.

ശ്രീനഗർ:പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) കാശ്മീരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കും.പിഡിപി നേതാവായ മെഹബൂബ മുഫ്തിയാണ് ഇക്കാര്യം മാധ്യമങ്ങളോട് ആയി പറഞ്ഞത്. ഇന്ത്യാ ബ്ലോക്ക് പാർട്ണർ നാഷണൽ കോൺഫറൻസ് (എൻസി) മേഖലയിലെ മൂന്ന് സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സഖ്യത്തിൽ വിള്ളൽ വീണത്.ഇന്ത്യൻ ബ്ലോക്കിൻ്റെ സീറ്റ് വിഭജന കരാറിൻ്റെ ഭാഗമായി ജമ്മുവിൽ കോൺഗ്രസിന് രണ്ട് സീറ്റുകൾ നൽകുമ്പോൾ കശ്മീരിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് അറിയിച്ചതിന് പിന്നാലെയാണ് മുഫ്തിയുടെ…

Read More

നഗരം ഇളക്കിമറിച്ച റോഡ് ഷോയോടെ രാഹുൽ പത്രിക സമർപ്പിച്ചു.

കൽപ്പറ്റ:വൻ ജനാവലിയുടെ അകമ്പടിയോടുള്ള റോഡ് ഷോയോടെ രാഹുൽ പത്രിക സമർപ്പിച്ചു.ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷമുള്ള രാഹുലിന്റെ ആദ്യ വരവായിരുന്നു ഇന്നത്തേത്. രാവിലെ 10 മണിക്ക് മൂപ്പൈനാട് റിപ്പണില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഹുല്‍ റോഡ് ഷോയോട് കൂടിയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ വരണാധികാരിക്ക് മുന്നിലേക്ക് എത്തിയത്. ആയിരങ്ങളാണ് റോഡ് ഷോയിൽ പങ്കെടുത്തത്. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, എം എം ഹസ്സന്‍ അടക്കമുള്ളവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. മൂന്ന് സെറ്റ് പത്രികയാണ്…

Read More

ആനി രാജ പത്രിക സമർപ്പിച്ചു.

കൽപ്പറ്റ വയനാട് ലോകസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായ ആനി രാജ ഭരണാധികാരി കൂടിയായ കലക്ടർക്കു മുൻപാകെ പത്രിക സമർപ്പിച്ചു. കല്‍പറ്റയില്‍ നടത്തുന്ന വൻ ജന പങ്കാളിത്തത്തോട് കൂടിയുള്ള റോഡ് ഷോയോടെയാണ് സ്ഥാനാർത്ഥി പത്രിക കുക്കി വിമോചക പോരാളിയും യുഎല്‍എയു ‍ട്രൈബല്‍ വിമണ്‍സ് ഫോറം മണിപ്പൂര്‍ വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫേയി കുഞ്ചാന്‍, തമിഴ്നാട് ന്യൂനപക്ഷ കമ്മീഷന്‍ അംഗം തമീം അന്‍സാരി , സത്യമംഗലത്ത് നിന്ന് വീരപ്പന്‍ വേട്ടയുടെ പേരില്‍ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവരും, എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം…

Read More

സ്വന്തം പാർട്ടിയുമായി കാശ്മീരിൽ ജനവിധി തേടി ഗുലാം നബി ആസാദ്.

ശ്രീനഗർ:ഗുലാംനബി ജനവിധി തേടുന്നു.കശ്മീരിലെ അനന്തനാഗ്-രജൗരി മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടുക. ആസാദിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി(ഡി.പി.എ.പി) യാണ് വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഡി.പി.എ.പി ചെയർമാൻ ഗുലാം നബി ആസാദ് അനന്തനാഗ്-രജൗരി ലോക്സഭാ സീറ്റില്‍നിന്ന് മത്സരിക്കും. ഇന്ന് ചേർന്ന ഡി.പി.എ.പി വർക്കിങ് കമ്മിറ്റി മീറ്റിങ്ങിലാണ് തീരുമാനമെടുത്തത്.- പാർട്ടിയുടെ മുഖ്യവക്താവ് സല്‍മാൻ നിസാമി എക്സില്‍ കുറിച്ചു. കോണ്‍ഗ്രസ് വിട്ട് 2022-ലാണ് ഗുലാം നബി ആസാദ് ഡി.പി.എ.പി രൂപവത്കരിച്ചത്. 2014-ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉദംപുർ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും…

Read More

സ്ട്രീറ്റ് വിത്ത് രാഹുല്‍ ഗാന്ധി’ ക്യാമ്പയിന്‍ ഏപ്രില്‍ 6 ന് കല്‍പ്പറ്റയില്‍ തുടക്കം കുറിക്കും.

കല്‍പ്പറ്റ: ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യു ഡി വൈ എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ന്യായ്’ പദ്ധതിയുടെ ലഘുലേഖ വിതരണവും യൂത്ത് ക്യാമ്പയിനും ഏപ്രില്‍ 6 ന് കല്പറ്റയില്‍ തുടക്കം കുറിക്കാന്‍ യു ഡി വൈ എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. യോഗം യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പുഷ്പലത, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍…

Read More

കാട്ടാകാട്ടാനയുടെ ആക്രമത്തിൽ മരണപ്പെട്ട അജിയുടെ കുടുംബത്തിന് ധനസഹായം നഷ്ടമാക്കിയത് ബിജെപി; ടി.സിദ്ദിഖ് .

കല്‍പ്പറ്റ: കാട്ടാന ആക്രമിച്ചുകൊന്ന അജീഷിന്റെ വീട്ടില്‍ പോയി ക്ഷമാപണം നടത്തിയിട്ടുവേണം ബി ജെ പി സംസ്ഥാനപ്രസിഡന്റും സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍ പ്രചാരണം ആരംഭിക്കേണ്ടതെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ഗാന്ധി വീട്ടിലെത്തിയ സമയത്ത് കുടുംബാംഗങ്ങള്‍ ബുദ്ധിമുട്ടുകള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക സര്‍ക്കാരുമായി അദ്ദേഹം ബന്ധപ്പെടുകയും, അതിന്റെ അടിസ്ഥാനത്തില്‍ 15 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തത്. എന്നാല്‍ ഈ തുക കൊടുക്കാനാവില്ലെന്ന് പറഞ്ഞ് ബി ജെ പി ശക്തമായ പ്രതിഷേധമാണ്…

Read More

യുഡിഎഫിന് പോപ്പുലർഫ്രണ്ട് പിന്തുണ: രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ.

കൽപ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള പോപ്പുലർ ഫ്രണ്ട് നീക്കം അപകടകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. രാജ്യത്ത് കലാപം ഉണ്ടാക്കുകയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്ന പ്രസ്ഥാനമാണ് പോപ്പുലർഫ്രണ്ടന്നും കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലടക്കം മതഭീകരവാദികളുടെ പിന്തുണ സ്വീകരിക്കുകയാണ് യുഡിഎഫ്. രാഹുൽ ഗാന്ധി നയം വ്യക്തമാക്കണം. കൊലപാതകം നടത്താൻ വിദേശത്ത് പരിശീലനം ലഭിച്ച ഭീകര സംഘടനയുടെ പിന്തുണ എങ്ങനെയാണ് ലഭിച്ചത്. നാല്…

Read More