കാശ്മീർ ;ഭീകരവേട്ട അഞ്ചാം ദിവസത്തിലേക്ക്.
ശ്രീനഗര്‍: ജമ്മുകാശ്‌മീരിലെ ആനന്ദ്‌നാഗില്‍ ഇന്ത്യൻ സേനയും പാക് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നു.ഗദോളിലെ നിബിഡ വനങ്ങളില്‍ നടക്കുന്ന പോരാട്ടത്തില്‍ പാര കമാൻഡോകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യൻ ട്രൂപ്പുകളാണ് ഏറ്റുമുട്ടുന്നത്. കനത്ത കാടുകളെ മറയാക്കി ഭീകരര്‍ നടത്തുന്ന വെടിവയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യൻ സേന നല്‍കുന്നുണ്ട്. നൂറ് മണിക്കൂറായി തുടരുന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും ഒരു പൊലീസുകാരനും വീരമൃത്യു വരിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്ക് പറ്റുകയും ഒരാളെ കാണാതാവുകയും ചെയ്തു. ആയുധധാരികളായ രണ്ടോ മൂന്നോ ഭീകരരാണ് സൈന്യവുമായി…

