ആന്ധ്രയിൽ പിഡിപി ജനസേന സഖ്യം പ്രഖ്യാപിച്ചു.
ഹൈദരാബാദ്: അഴിമതിക്കേസില്‍ ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറസ്റ്റിലായതിനു പിന്നാലെ സംസ്ഥാനത്ത് ജനസേനാ- ടിഡിപി സഖ്യം പ്രഖ്യാപിച്ച് ജനസേനാ നേതാവ് പവൻ കല്യാണ്‍.വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇനിയും സഹിക്കാൻ ആന്ധ്രാപ്രദേശിന് കഴിയില്ലയെന്നും പവൻ കല്യാണ്‍ പറഞ്ഞു. രാജമഹേന്ദ്ര വാരം സെൻട്രല്‍ ജയിലിലെത്തി നായിഡുവുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ജയിലിനു പുറത്തു വച്ച് നടത്തിയ മാദ്ധ്യമസമ്മേളനത്തിലാണ് പവൻ കല്യാണ്‍ സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ടിഡിപി നേതാക്കളായ നന്ദമൂരി ബാലകൃഷ്ണനും നര ലോകേഷും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ്…

