കാനഡയിൽ ഭൂരിപക്ഷം ഗുരുദ്വാരകളും മിതവാദികളുടെ കയ്യിൽ ;തീവ്രവാദികൾക്ക് പരിമിതമായ ഗുരുദ്വാരകളിൽ മാത്രം നിയന്ത്രണം.
ഒട്ടാവ: കാനഡയിലെ 250 സിഖ് ഗുരുദ്വാരകളില്‍ എട്ടെണ്ണത്തിന്റെ നിയന്ത്രണം ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകള്‍ക്കാണെന്ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസി റിപ്പോര്‍ട്ട്.ബ്രിട്ടിഷ് കൊളംബിയ, ബ്രാംപ്ട്സൻ, അബോട്സ്ഫോഡ്, ടോറന്റോയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകള്‍ സജീവമാണെന്നും ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനായിരത്തോളം സിഖ് മതവിശ്വാസികള്‍ ഖലിസ്ഥാൻ ആശയങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇതില്‍ 5000 പേര് കടുത്ത ഖലിസ്ഥാൻ അനുകൂലികളാണെന്നും ഇന്റലിജൻസ് ഏജൻസി റിപ്പോര്‍ട്ട് വ്യക്തമാക്കി. കാനഡയില്‍ പ്രൈവറ്റ്, നോണ്‍പ്രോഫിറ്റ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള സിഖ് ഗുരുദ്വാരകളാണ് ഉള്ളത്. വ്യക്തികളുടെ…

