വയനാട്ടിലെ വവ്വാലുകളിൽ നിപ്പ സാന്നിധ്യം സ്ഥിരീകരിച്ചു.

വയനാട്ടിലെ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം; ഐസിഎംആർ സ്ഥീരികരിച്ചു.കൽപ്പറ്റ :ഐസിഎംആർ വയനാട് ജില്ലയിൽ നടത്തിയ പഠനത്തിൽ വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്. ബത്തേരി, മാനന്തവാടി പ്രദേശങ്ങളിലാണ് വൈറസ് ഉള്ള വവ്വാലുകളെ കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണെന്നും മറ്റു ജില്ലകളിലും നിപ്പയുടെ സാന്നിധ്യത്തെക്കുറിച്ചു നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. വയനാട് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന്…

Read Full News

സിറിയൻ സൈനികത്താവളത്തിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി.

ടെൽഅവീവ് :സിറിയന്‍ സൈനികത്താവളത്തില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. എട്ട് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഏഴ് സിറിയന്‍ സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1.45 ന് ആണ് സംഭവം. സിറിയയിലെ എഫ്എം ചാനലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.  പുലര്‍ച്ചെ ഗോലാന്‍ കുന്നുകളില്‍ നിന്ന് സിറിയയിലെ ദരാ ദേഹത്തിലെ സൈനിക താവളത്തിലേക്ക് മിസൈലുകള്‍ പതിക്കുകയായിരുന്നു. സമീപത്തെ നിരവധി സൈനിക താവളങ്ങളും തകര്‍ത്തു.  സിറിയന്‍ ഭാഗത്തെ ഗോലാന്‍ കുന്നുകളില്‍ നിന്ന് പെട്ടെന്ന് റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഐഡിഎഫ് പറഞ്ഞു. എന്നാല്‍ ഈ റോക്കറ്റുകള്‍ ഇസ്രായേലിന് കാര്യമായ…

Read Full News

ഇറാനുമായി ഒരു ഏറ്റുമുട്ടലിന് ഇല്ല അമേരിക്ക .

  ഐക്യരാഷ്ട്രസഭയിലാണ് അമേരിക്ക നയം വ്യക്തമാക്കിയത്. എന്നാല്‍ ഇറാനോ ഇറാന്‍ അനുകൂല സംഘടനകളോ യുഎസ് ഉദ്യോഗസ്ഥരെ എവിടെയെങ്കിലും ആക്രമിച്ചാല്‍ വാഷിംഗ്ടണ്‍ വേഗത്തില്‍ നടപടിയെടുക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മുന്നറിയിപ്പ് നല്‍കി. ഗാസ മുനമ്പില്‍ ഇസ്രയേലും  ഇറാൻ പിന്തുണയുള്ള ഭീകരവാദ സംഘടന തമ്മിലുള്ള സംഘര്‍ഷം വലിയ യുദ്ധത്തിലേക്ക് വ്യാപിക്കുമെന്ന അന്താരാഷ്ട്ര ഭയത്തിനിടയിലാണ് ബ്ലിങ്കെന്‍ 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ സംസാരിച്ചത്.  ‘അമേരിക്ക ഇറാനുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. ഈ യുദ്ധം വിപുലീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇറാനോ അതിന്റെ…

Read Full News

ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ പരിഹാസപാത്രമായി മാറി;കനേഡിയൻ പ്രതിപക്ഷ നേതാവ്.

ട്രൂഡോ ഇന്ത്യയിൽ ‘പരിഹാസ കഥാപാത്ര’മാണെന്ന് കനേഡിയൻ പ്രതിപക്ഷ നേതാവും കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെ നേതാവുമായ പിയറി പൊയിലീവ്രെ. ഇന്ത്യയുമായുള്ള  നയതന്ത്രബന്ധം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയിൽ ട്രൂഡോക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് പിയറിയുടെ പരാമർശം. നേപ്പാൾ മാധ്യമമായ നമസ്‌തേ റേഡിയോ ടൊറന്റോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൊയ്‌ലിവർ ഇക്കാര്യം പറഞ്ഞത്. കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.   “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജസ്റ്റിൻ ട്രൂഡോയെ പരിഹാസ കഥാപാത്രമായാണ് കണക്കാക്കുന്നത്….

Read Full News

തെറ്റുപറ്റിയെങ്കിൽ മാപ്പ് പറയാൻ തയ്യാർ ; മാത്യു കുഴൽനാടൻ .

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിഷയത്തിൽ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയുമെന്ന്  കോൺഗ്രസ് നേതാവും     എംഎൽഎയുമായ മാത്യു കുഴൽ നാടൻ .എന്നാൽ ഉന്നയിച്ച ആരോപണങ്ങളിൽ  താൻ ഉറച്ചു നിൽക്കുന്നതായും, എന്തുകൊണ്ട് ഏത് കാര്യം പറഞ്ഞുവെന്നുള്ളത് താൻ ജനങ്ങളോട് വിശദീകരിക്കുമെന്നും കുഴൽനാടൻ പറഞ്ഞു. അതിന് ശേഷം മാപ്പ് പറയണോ വേണ്ടയോ എന്ന് തീരുമാനിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ മടിക്കില്ല. എകെ ബാലനോട് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ മാത്യു വിഷയത്തിൽ ആരോഗ്യപരമായ സംവാദത്തിന്…

Read Full News

നബിനിന്ദ ; രാജാ സിങ്ങിന്റെ സസ്പെൻഷൻ ബി ജെ പി പിൻവലിച്ചു.

ഹൈദരാബാദ്: തെലങ്കാന എംഎല്‍എ ടി രാജ സിങ്ങിന്റെ സസ്പെന്‍ഷന്‍ ബിജെപി പിന്‍വലിച്ചു. ഞാറാഴ്ചയാണ് ബിജെപിയുടെ അച്ചടക്ക സമിതി സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. 2022 ഓഗസ്റ്റില്‍ വൻ വിവാദമായ മുഹമ്മദ് നബിക്കെതിരെ നടന്ന പരാമര്‍ശങ്ങളോടനുബന്ധിച്ചാണ് രാജ സിങ്ങ് അറസ്റ്റിലായത്. തുടര്‍ന്നാണ് പാര്‍ട്ടി രാജാ സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തത്.  തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പാണ് സിംഗിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള ആദ്യ  സ്ഥാനാർത്ഥി പട്ടിക നേരത്തെ ബിജെപി പുറത്തുവിട്ടിരുന്നു. ടി രാജാ സിംഗ് ഗോഷ്മഹല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കുമെന്നും ബിജെപി അറിയിച്ചിരുന്നു….

Read Full News

ജാതി സെൻസസ് വിഷയത്തിൽ കോൺഗ്രസിനെ പരിഹസിച്ച് അഖിലേഷ് യാദവ് .

ലക്നൗ:ജാതി സെൻസസിനെതിരെ അഖിലേഷ് യാദവ് .കോൺഗ്രസിനെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി (എസ്‌പി) തലവൻ അഖിലേഷ് യാദവ്. തങ്ങളുടെ ഭരണത്തിൻ കീഴിലുള്ള എല്ലാ സംസ്ഥാനങ്ങളിലും ജാതി സെൻസസ് നടത്തുമെന്ന പാർട്ടിയുടെ അടുത്തിടെയുള്ള പ്രഖ്യാപനത്തെയാണ് അഖിലേഷ് പരിഹസിച്ചത്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ യാദവ്, ജാതി സെൻസസ് നീക്കം ഒരു “അത്ഭുതം” ആണെന്ന് പറഞ്ഞു. “ഇപ്പോൾ കോൺഗ്രസ് പാർട്ടി ജാതി സെൻസസ് ആവശ്യപ്പെടുന്നത് ഒരു അത്ഭുതമാണ്.  അവർ അന്വേഷിക്കുന്ന  വോട്ട് ഇപ്പോൾ അവരുടെ പക്കലില്ലെന്ന് നന്നായി അറിയാം,” യാദവ്…

Read Full News

ഗഗൻയാൻ വിജയത്തിൽ അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി .

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഇസ്‌റോ) നടത്തിയ ഗഗൻയാൻ മിഷന്റെ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  “ഈ വിക്ഷേപണം ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയിലേക്കുള്ള ഒരു പടി കൂടി മുന്നോട്ട് അടുപ്പിക്കുന്നു, ഇസ്രോയിലെ ശാസ്ത്രജ്ഞർക്ക് എന്റെ ആശംസകൾ.”- പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. അതേസമയം രണ്ട് തവണ മാറ്റി വച്ച ശേഷമാണ് ശനിയാഴ്‌ച നിർണായക ദൗത്യം ഇസ്രോ പൂർത്തിയാക്കിയത്.ലിക്വിഡ് പ്രൊപ്പൽഡ് സിംഗിൾ-സ്‌റ്റേജ് ടെസ്‌റ്റ് വെഹിക്കിൾ (TV-D1) സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ…

Read Full News

മുസ്ലിം പള്ളി സന്ദർശിച്ച ട്രൂഡോക്കെതിരെ പ്രതിഷേധം.

മുസ്ലിം പള്ളി സന്ദർശിച്ച ട്രൂഡോക്കെതിരെ പ്രതിഷേധം. ടൊറന്റോ: മുസ്ലീം പള്ളി സന്ദര്‍ശനത്തിനിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ പ്രതിഷേധം. ഹമാസ് വിഷയത്തിൽ ട്രൂഡോയെടുത്ത നിലപാടിനെതിരെയാണ് പള്ളിയില്‍ തടിച്ചുകൂടിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് അവര്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം പള്ളിയില്‍ നിന്ന് പുറത്തുപോകുമ്പോഴും പ്രതിഷേധം തുടര്‍ന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ ‘വംശഹത്യ നിര്‍ത്തുക’ എന്ന പ്ലക്കാര്‍ഡ് പിടിച്ച സ്ത്രീ ട്രൂഡോയോട് ചോദ്യവുമായി മുന്നോട്ടെത്തി. നിങ്ങള്‍ വെടിനിര്‍ത്തലിന് ആഹ്വാനം…

Read Full News

ഹമാസ് തട്ടിക്കൊണ്ടുപോയ രണ്ട് അമേരിക്കൻ പൗരന്മാരെ വിട്ടയച്ചു.

ടെൽ അവിവ്: ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ രണ്ട് യുഎസ് പൗരന്മാരെ വിട്ടയച്ചു. ഇരുവരുടെയും കുടുംബവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചു. ജൂഡിത്ത് തായ് റാണന്‍ (59), മകള്‍ നതാലി (17) എന്നിവരെയാണ് വെള്ളിയാഴ്‌ച ഗാസ അതിര്‍ത്തിയില്‍ വെച്ച് ഇസ്രായേല്‍ സേനയ്ക്ക് കൈമാറിയത്.   ഹമാസ് ഇസ്രയേൽ യുദ്ധം പൊട്ടിപുറപ്പെട്ടതിന് ശേഷം ഹമാസ് മോചിപ്പിക്കുന്ന  ആദ്യത്തെ തടവുകാരാണ് ഇവര്‍.’ഹമാസ് ബന്ദികളാക്കിയ ശേഷം വിട്ടയച്ച രണ്ട് അമേരിക്കക്കാരുടെ കുടുംബവുമായി ഞാന്‍ സംസാരിച്ചു. അവര്‍ സുഖം പ്രാപിക്കുന്നതുവരെ സര്‍ക്കാര്‍ അവരെ പൂര്‍ണമായും…

Read Full News