‘ഇന്ത്യയുടെ’ മാധ്യമ ബഹിഷ്കരണം; ലിസ്റ്റ് പുറത്തു വിട്ടു.

ന്യൂഡൽഹി:    പ്രതിപക്ഷ ഐക്യ സഖ്യം ഇന്ത്യ മുന്നണി 14 മാധ്യമപ്രവര്‍ത്തകരെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു.ഇവരുടെ പേരുകളും ഇന്ത്യ മുന്നണി പുറത്തുവിട്ടു. രാജ്യത്തെ പ്രധാന 14 വാര്‍ത്താ അവതാരകരെയാണ് ബഹിഷ്കരിക്കുന്നത്. എല്ലാവരും ഹിന്ദി, ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളിലെ അവതാരകരാണ്.ഇന്ത്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികളും അവരുടെ പ്രതിനിധികളും ഇവരുടെ പരിപാടികളില്‍ സഹകരിക്കേണ്ടെന്നാണ് ദേശീയ തലത്തില്‍ രൂപീകരിച്ച കോര്‍ഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. ഷോകളിലൂടെ വ‍ര്‍ഗീയ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നുവരെയാണ് ബഹിഷ്കരിക്കുന്നതെന്നാണ് ഇന്ത്യ മുന്നണിയുടെ വിശദീകരണം. ഇന്നലെ ചേര്‍ന്ന ഇന്ത്യാ മുന്നണി കോര്‍ഡിനേഷൻ കമ്മിറ്റി യോഗത്തിലാണ്…

Read More

പക്ഷപാതികളായ മാധ്യമങ്ങളെ ബഹിഷ്കരിക്കും ;ഇന്ത്യ.

ന്യൂഡല്‍ഹി: പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെയും വാര്‍ത്താ അവതാരകരെയും ബഹിഷ്‌കരിക്കാൻ പ്രതിപക്ഷ സഖ്യമായ ഇൻഡ്യാ മുന്നണി.ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന മുന്നണിയുടെ ആദ്യത്തെ കോര്‍ഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതിന്റെ പട്ടിക തയ്യാറാക്കാൻ മാധ്യമ ഉപസമിതിയെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഈ അവതാരകര്‍ നയിക്കുന്ന ഒരു ടെലിവിഷൻ ഷോകളിലും ഇൻഡ്യാ മുന്നണി പങ്കെടുക്കില്ലെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു.ചില മാധ്യമങ്ങള്‍ ശത്രുപക്ഷത്ത് നിര്‍ത്തുന്നുവെന്നത് പ്രതിപക്ഷത്തിന്റെ നേരത്തെയുള്ള ആരോപണമാണ്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസും അക്കാര്യം…

Read More

നിയമസഭ സീറ്റിന് കോഴ;ഹിന്ദു ആക്ടിവിസ്റ്റ് അറസ്റ്റിൽ .

നിയമസഭ സീറ്റിന് കോഴ;ഹിന്ദു ആക്ടിവിസ്റ്റ് അറസ്റ്റിൽ . ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് വാഗ്ദാനം ചെയ്തു വ്യവസായിയില്‍നിന്ന്‌ നിന്ന് 5 കോടി രൂപ തട്ടിയതായി കേസ്.സംഭവത്തില്‍ യുവമോര്‍ച്ച നേതാവും ഹിന്ദു സംഘടനാ പ്രവര്‍ത്തകയും ഉള്‍പ്പടെ 7 പേരെ സെൻട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച ചിക്കമഗളൂരു ജില്ലാ ജനറല്‍ സെക്രട്ടറി ഗഗൻ കാഡൂര്‍, ഉഡുപ്പിയിലെ ഹിന്ദു സംഘടനാ പ്രവര്‍ത്തക ചൈത്ര കുന്ദാപുര എന്നിവരാണ് പിടിയിലായത്. ഉഡുപ്പി ബൈന്ദൂര്‍ മണ്ഡലത്തില്‍ സീറ്റ് നല്‍കാമെന്ന് വാക്കു നല്‍കി 5…

Read More

അഫ്ഗാനിസ്ഥാനിൽ അംബാസഡറെ നിയമിച്ച് ചൈന ;സ്ഥാനപതിയെ നിയമിക്കുന്ന ആദ്യ വിദേശ രാജ്യം .

കാബൂൾ :അഫ്ഗാനിസ്ഥാനില്‍ അംബാസഡറെ നിയമിച്ച്‌ ചൈന. 2021ല്‍ താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം ആദ്യമായാണ് അഫ്ഗാനില്‍ ഒരു വിദേശ രാജ്യം സ്ഥിരം പ്രതിനിധിയെ നിയമിക്കുന്നത്.ചൈനീസ് അംബാസഡറായി നിയമിതനായ ഷാവോ ഷെംഗ് ഇന്നലെ താലിബാൻ പ്രധാനമന്ത്രി മുല്ലാ ഹസൻ അഖുന്ദിനെ കണ്ട് അധികാരപത്രം സമര്‍പ്പിച്ചു. അഫ്ഗാൻ – ചൈന ബന്ധം ശക്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ഷാവോ പറഞ്ഞു.”അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദ് ഒരു ചടങ്ങിനിടെ അഫ്ഗാനിസ്ഥാനിലെ പുതിയ ചൈനീസ് അംബാസഡർ മിസ്റ്റർ…

Read More

മാവോസ്റ്റുകൾക്ക് വൻ തിരിച്ചടി; സഞ്ജയ്‌ ദീപക് റാവു കസ്റ്റഡിയിൽ .

ഇന്ത്യയിലെ ഉന്നത മാവോയിസ്റ്റ് നേതാവായ സഞ്ജയ്‌ ദീപക് റാവുവിനെ തെലങ്കാന പോലീസ്‌ കസ്റ്റഡിയിലെടുത്തു.ഏറെ നാളായി വിവിധ സംസ്ഥാന പോലീസ് വിഭാഗങ്ങള്‍ തിരയുന്ന തിരയുന്ന സഞ്ജയ്‌ ദീപക് റാവു ഒളിവിലായിരുന്നു. കേരള-തമിഴ്നാട്-കര്‍ണാടക തമിഴ്നാട് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സഞ്ജയ്‌ ദീപക് റാവുവാണ്. അതുകൊണ്ട് തന്നെ ഈ അറസ്റ്റ് ഈ മൂന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്. 2015മെയ് എട്ടിന് പൂനെയിലെ തലേഗാവ് ദബാഡെയിൽ നിന്ന് മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്ത ഉന്നത മാവോയിസ്റ്റ് നേതാവ് കോണത്ത് മുരളീധരൻ …

Read More

ലിബിയയിലെ വെള്ളപ്പൊക്കം, നഗരത്തിന്റെ നാലിലൊന്നും വെള്ളപ്പാച്ചിലിൽ തകർന്നു.

ഡെർണ : കനത്ത മഴയിലും കൊടും കാറ്റിലും ലിബിയയിലെ അണകെട്ടുകൾ തകർന്നു . അണക്കെട്ടുകൾ തകരുകയും കെട്ടിടങ്ങൾ ഒലിച്ചുപോവുകയും ചെയ്ത കിഴക്കൻ തീരത്തിന്റെ നാലിലൊന്ന് ഭാഗത്തോളം തുടച്ചുനീക്കപെട്ടു.  മെഡിറ്ററേനിയൻ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ലിബിയയിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും 10,000 പേരെ കാണാതാവുകയും ചെയ്തു. ഡെർണയിലെ ഒരു മുതിർന്ന ഡോക്ടർ റോയിട്ടേഴ്സിനോട്  പറഞ്ഞതനുസരിച്ച് 2,000-ലധികം ആളുകൾ മരിച്ചു, പ്രാദേശിക ടെലിവിഷൻ ഉദ്ധരിച്ച കിഴക്കൻ ലിബിയ ഉദ്യോഗസ്ഥർ 5,000 ന് മുകളിലാണ് മരണം കണക്കാക്കുന്നത്. ഏകദേശം 125,000 നിവാസികലാണ്…

Read More

ഏക സിവിൽ കോഡ് തങ്ങൾക്ക് വേണ്ട; പ്രമേയം പാസാക്കി നാഗാലാൻഡ് നിയമസഭ.

കോഹിമ :ഏക സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നാഗാലാന്‍ഡ് നിയമസഭാ പാസാക്കി. ഈ മാസം ആദ്യം ഏക സിവില്‍ കോഡ് വിഷയത്തില്‍ ഗോത്ര സംഘടനകളുടെയും മറ്റു പാര്‍ട്ടികളുടെയും അഭിപ്രായം തേടിയിരുന്നതായി നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അറിയിച്ചു.പ്രതിനിധികള്‍ ഏക സിവില്‍ കോഡിനെതിരെ കടുത്ത അതൃപ്ത്തിയാണ് രേഖപ്പെടുത്തിയതെന്നും നെഫ്യൂ റിയോ സഭയില്‍ പറഞ്ഞു. ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് പ്രമേയത്തെ പിന്തുണച്ചത്. ഏക സിവില്‍ കോഡില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 22-ാമത് നിയമ കമ്മീഷന് സംസ്ഥാന…

Read More

ടിക്കാറാം മീണ കോൺഗ്രസിൽ ചേർന്നു.

തിരുവനന്തപുരം :കേരളത്തിന്റെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍വെച്ച്‌ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.സെക്രട്ടറി പി ശശിക്കെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ വക്കീല്‍ നോട്ടീസ് നല്‍കിയതോടെ പുസ്തകം രാഷ്ട്രീയ വൃത്തങ്ങളിലും വിവാദമായിരുന്നു

Read More

ഭൂമി അഴിമതിക്കേസിൽ ലാലു കുരുക്കിൽ; വിചാരണ അനുമതി നൽകി അഭ്യന്തര മന്ത്രാലയം .

റാഞ്ചി:ജോലിക്ക് ഭൂമി അഴിമതി കേസില്‍ മുൻ റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യാൻ അനുമതി. ആഭ്യന്തര മന്ത്രാലയമാണ് വിചാരണയ്ക്ക് അനുമതി നല്‍കിയത്.ദില്ലി റോസ് അവന്യൂ കോടതിയെ സിബിഐ ഇക്കാര്യം അറിയിച്ചു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഡി പി സിങ്, സിബിഐ കോടതി പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയലിനെയാണ് വിചാരണയ്ക്ക് അനുമതി ലഭിച്ചെന്ന് അറിയിച്ചത്. കേസില്‍ ഉള്‍പ്പെട്ട റെയില്‍വെ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനുള്ള അനുമതി ഒരാഴ്ചക്കുള്ളില്‍ ലഭിക്കുമെന്നും സിബിഐ അറിയിച്ചു. സെപ്തംബര്‍ 21ന് കോടതി…

Read More

ഇന്ത്യാ സഖ്യം രൂപീകരിച്ചത് സനാതന ധർമ്മത്തെ എതിർക്കാൻ;തമിഴ്നാട് മന്ത്രി കെ.പൊൻമുടി.

ചെന്നൈ: സനാതന ധര്‍മ്മത്തിനെതിരെ പോരാടാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് ഐ.എൻ.ഡി.ഐ.എ സഖ്യം രൂപീകരിച്ചിരിക്കുന്നതെന്ന് തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി.സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും യുവജന ക്ഷേമ വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പൊൻമുടിയുടെ വിവാദ പരാമര്‍ശം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘മാദ്ധ്യമങ്ങളിലൂടെയടക്കം സനാതന ധര്‍മ്മത്തെ എതിര്‍ക്കുകയെന്നതാണ് നമ്മുടെ തത്വം. ഞങ്ങള്‍ ഇതിനോടകം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യ എന്നത് സനാതന ധര്‍മ്മത്തിനെതിരെ രൂപീകരിച്ച ഒരു…

Read More