പാക്കിസ്ഥാന്റെ തിരിച്ചടി;ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ബോംബാക്രമണം.
ടെഹ്റാൻ :പാകിസ്ഥാൻ അതിർത്തി കടന്ന് തീവ്രവാദ കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചതിനു പിന്നാലെ പാക്കിസ്ഥാൻ ഇറാനെ ആക്രമിച്ചു.ഇറാനിലെ വിവിധ തലങ്ങളിലുള്ള ബലൂച്ച് കേന്ദ്രങ്ങൾക്ക് നേരെയാണ് പാക്കിസ്ഥാൻ ആക്രമണം അഴിച്ചുവിട്ടത്. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) എന്നീ സംഘടനകളുടെ കേന്ദ്രങ്ങളെ പാകിസ്ഥാൻ ഇറാനിൽ ചെന്ന് തിരിച്ചടിച്ചതായാണ് പാക് മാധ്യമങ്ങൾ വ്യക്തമാക്കിയത്. അതേസമയം ഈ ആക്രമണങ്ങൾ എപ്പോൾ നടന്നുവെന്നോ എവിടെ നടന്നുവെന്നതോ സംബന്ധിച്ച് വിവരങ്ങളൊന്നും മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നുമില്ല. ഇപ്പോഴിതാ പാകിസ്ഥാൻ ആക്രമണം നടത്തിയ കാര്യം സമ്മതിച്ച് ഇറാൻ…

