ദിവ്യ അഴിക്കുള്ളിലേക്ക് .
കണ്ണൂർ : പി.പി.ദിവ്യയുടെ പ്രസംഗം മുന്‍കൂട്ടി തീരുമാനിച്ചതും ആസൂത്രണം ചെയ്തതുമായിരുന്നുവെന്ന് കോടതി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം തള്ളിയ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്. ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. 38 പേജുള്ള വിധിപ്പകര്‍പ്പ് ആണ് പുറത്തു വന്നത്.ദിവ്യക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന നവീന്‍ ബാബുവിനെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. സംസാരത്തില്‍ ഭീഷണിയുണ്ടായിരുന്നു. രാഷ്ട്രീയ സ്വാധീനവും അധികാരവും ഉപയോഗിച്ചുള്ള ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചത്….

