ശക്തമായ നടപടിയുമായി ഗവർണ്ണർ ; വി.സി. യെ സസ്പെൻ്റ് ചെയ്തു.

തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സർവകലാശാല വി.സിക്കെതിരെ നടപടി. ഡോ. എം.ആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്തു.ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉത്തരവിട്ടത്. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണത്തിനാണ് ഉത്തരവിട്ടതായി ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടു കത്തയച്ചിട്ടുണ്ട്. ഹൈക്കോടതി മറുപടിയുടെ അടിസ്ഥാനത്തില്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗവർണർ അറിയിച്ചു. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും വി.സി ചാൻസലറെ വിവരം അറിയിച്ചത് ഇന്നലെയാണ്. വി.സി ഗുരുതരമായ വീഴ്ച വരുത്തി. വി.സിയുടേത് ഉത്തരവാദിത്തമില്ലായ്മയാണ്. ചുമതല നിർവഹിക്കുന്നതില്‍…

Read More

പൂക്കോട് ക്രൂരത; ആറ് പേർക്കുകൂടി സസ്പെൻഷൻ.

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ കാംമ്പസിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍.കേസില്‍ ആദ്യം അറസ്റ്റിലായ ആറ് പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇതോടെ കേസില്‍ പ്രതി ചേര്‍ത്ത 18 പേരും സസ്‌പെന്‍ഷനിലായി. എസ്എഫ്‌ഐ കോളജ് യൂണിയന്‍ പ്രസിഡന്‍റ് കെ.അരുണ്‍, എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍, എന്നിവരടക്കം 12 പേരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ 18ന് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർഥിനെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ്…

Read More

ആസാമില്‍ 11 സീറ്റിൻ ബിജെപി  3 ൽ സഖ്യകക്ഷികള്‍.

ഗുവാഹത്തി:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആസാമില്‍ 11 സീറ്റുകളില്‍ ബിജെപി മത്സരിക്കുമെന്നും സഖ്യകക്ഷികളായ അസോം ഗണ പരിഷത്തിനും (എജിപി), യുണൈറ്റഡ് പീപ്പിള്‍സ് പാർട്ടി ലിബറലിനും (യുപിപിഎല്‍) മൂന്ന് സീറ്റുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ വ്യാഴാഴ്ച പറഞ്ഞു.എജിപി ബാർപേട്ടയിലും ധുബ്രിയിലും മത്സരിക്കും, യുപിപിഎല്‍ കൊക്രജാറില്‍ തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തും. 14 മണ്ഡലങ്ങളിലും സഖ്യകക്ഷികള്‍ പരസ്പരം സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്നും ശർമ്മ പറഞ്ഞു. യുപിപിഎല്‍ കൊക്രജാർ സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും അത് ബിജെപി സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.

Read More

തമിഴ്നാട്ടിൽ ഇടത് പാർട്ടികളുടെ മണ്ഡലങ്ങളുടെ ലിസ്റ്റ് ആയി.

ചെന്നൈ: തമിഴ്നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെ നേതൃത്വത്തിലുള്ള  സഖ്യത്തിന്റെ ഭാഗമായ സി.പി.എമ്മും സി.പി.ഐയും രണ്ടു വീതം സീറ്റില്‍ മത്സരിക്കും.സി.പി.എം മധുര, കോയമ്ബത്തൂർ മണ്ഡലങ്ങളിലും സി.പി.ഐ തിരുപ്പൂർ, നാഗപട്ടണം മണ്ഡലങ്ങളിലുമാണ് മത്സരിക്കുക. കഴിഞ്ഞതവണ ഇരു സീറ്റിലും രണ്ടു പാർട്ടികളും വിജയിച്ചിരുന്നു. ഇതിനു പുറമെ മുസ്‍ലിം ലീഗിനും കെ.എം.ഡി.കെക്കും ഓരോ സീറ്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് കൂടി ഉള്‍പ്പെടുന്ന സഖ്യം കഴിഞ്ഞതവണ ആകെയുള്ള 39 സീറ്റില്‍ 38ഉം നേടിയിരുന്നു. തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെ നയിക്കുന്ന സഖ്യത്തില്‍ കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, വിടുതലൈ ചിരുതൈഗല്‍…

Read More

അധികാരത്തിൽ വന്നാൽ പഴയ പാർലമെൻ്റിലേക്ക്; സഞ്ജയ് റാവത്ത്.

ഡല്‍ഹി : പുതിയ പാർലമെൻ്റിനെതിരെ ശിവസേന ഉദ്ധവ് വിഭാഗം നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്.പുതിയ പാർലമെന്‍റ് കെട്ടിടത്തെ ‘പഞ്ചനക്ഷത്ര ജയിലി’നോടാണ് അദ്ദേഹം ഉപമിച്ചത്. പ്രചോദനാത്മകമായ ചർച്ചകളൊന്നും അവിടെ നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ന്യൂഡല്‍ഹിയിലെ സെൻട്രല്‍ വിസ്റ്റയുടെ അവസ്ഥ എല്ലാവരും ഒന്ന് കാണണം’ -പാർലമെന്‍റ് അംഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിരാശ പ്രകടിപ്പിച്ച്‌ റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ പാർലമെന്‍റ് പ്രവർത്തിക്കാൻ പറ്റാത്ത, പഞ്ചനക്ഷത്ര ജയില്‍ പോലെയാണ്. ഇൻഡ്യ മുന്നണി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ചരിത്രപരമായ പഴയ പാർലമെന്‍റ് കെട്ടിടത്തിലേക്ക് പാർലമെന്‍റ്…

Read More

എസ്പി യിലെ ക്രോസ് വോട്ട്; ബിജെപിയുടെ എട്ടാം സ്ഥാനാർത്ഥിയും ജയിച്ചു.

ലഖ്‌നൗ: ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളുടെ ഫലം പുറത്തുവന്നപ്പോൾ എസ്പിക്ക് തിരിച്ചടി. എസ്പിയുടെ മൂന്നാമത്തെ സ്ഥാനാർത്ഥി പരാജയപ്പെട്ടു. ബിജെപിയുടെ എട്ട് സ്ഥാനാർത്ഥികളും വിജയിച്ചു. എസ്പിയുടെ രണ്ട് സ്ഥാനാർത്ഥികൾ വിജയിച്ചു. ചൊവ്വാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ വൻ പോളിംഗാണ് നടന്നത്. എസ്പിയുടെയും ഓംപ്രകാശിൻ്റെയും എതിർപ്പിനെത്തുടർന്ന് വോട്ടെണ്ണൽ കുറച്ചുനേരം നിർത്തിവച്ചു. സാധന സിംഗ്, ജയ ബച്ചൻ, അമർപാൽ മൗര്യ, തേജ്വീർ സിംഗ് എന്നിവർ തെരഞ്ഞെടുപ്പിൽ വിജയിച്ചു. അതേസമയം, രാജ്യസഭാ തിരഞ്ഞെടുപ്പിൽ 38 വോട്ടുകൾക്കാണ് സുധാംശു ത്രിവേദി വിജയിച്ചത്. എസ്പിയുടെ അലോക് രഞ്ജൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.യുപിയിലെ 10 രാജ്യസഭാ സീറ്റുകളിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നത്. എസ്പി…

Read More

കർണാടകയിൽ ബിജെപിക്ക് പണി കൊടുത്ത് കോൺഗ്രസ്,ക്രോസ് വോട്ടിംഗിൽ കോൺഗ്രസിന് വിജയം.

ബംഗളൂരു: കർണാടകയിൽ ചൊവ്വാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് മൂന്ന് സീറ്റും ബിജെപി ഒരു സീറ്റും നേടി, ക്രോസ് വോട്ടിംഗിലൂടെ കാവി പാർട്ടിക്ക് തിരിച്ചടി. കോൺഗ്രസിൽ നിന്നുള്ള അജയ് മാക്കൻ, ജിസി ചന്ദ്രശേഖർ, സയ്യിദ് നസീർ ഹുസൈൻ, നാരായൻസ കെ ഭണ്ഡാഗെ (ബിജെപി) എന്നിവർ ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ജെഡി(എസ്)ൻ്റെ ഡി കുപേന്ദ്ര റെഡ്ഡി ഉൾപ്പെടെ അഞ്ച് സ്ഥാനാർത്ഥികളാണ് നാല് സീറ്റുകളിലേക്ക് മത്സരരംഗത്തുണ്ടായിരുന്നത്. ബി.ജെ.പി എം.എൽ.എ എസ്.ടി സോമശേഖർ അജയ്മാക്കന് വോട്ട് ചെയ്‌തു, മറ്റൊരു…

Read More

ഹിമാചലിൽ കോൺഗ്രസ് ഞെട്ടി; അട്ടിമറി രാഷ്ട്രീയവുമായി ബിജെപി

സിംല: ഹിമാചല്‍ പ്രദേശില്‍ രാജ്യസഭ തിരഞ്ഞെടുപ്പിൽ അട്ടിമറി . കോണ്‍ഗ്രസ് എംഎല്‍എമാർ ക്രോസ് വോട്ട് ചെയ്തു, ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും 34 വോട്ട്; തുടർന്ന് നടന്ന  നറുക്കെടുപ്പില്‍ ബിജെപിയ്ക്ക് വിജയം.നറുക്കെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജൻ വിജയിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാർ ക്രോസ് വോട്ടിങ് നടത്തിയെന്നാണ് ആരോപണം. ബിജെപിയുടെ ഹർഷ് മഹാജനും കോണ്‍ഗ്രസിൻ്റെ അഭിഷേക് സിംഗ്വിക്കും 34 വോട്ടുകള്‍ വീതമാണ് ലഭിച്ചത്. നറുക്കെടുപ്പില്‍ ഹർഷ് മഹാജൻ വിജയിച്ചു എന്നാണ് ബിജെപി അവകാശപ്പെടുന്നത്. 6 കോണ്‍ഗ്രസ് അംഗങ്ങളും 3 സ്വതന്ത്രരും ബിജെപിക്ക്…

Read More

ടി പി വധകേസ്  പ്രതികളുടെ ശിക്ഷയിൽ മാറ്റം; പ്രതികൾക്ക് ഇരട്ട ജീവപര്യന്തം,പരോൾ ഇല്ല.

എറണാകുളം: ടി പി കേസ്  പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഉയർത്തി.ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി. 1,2,3,5,7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ഒന്നുമുതല്‍ 8 വരെ പ്രതികള്‍ക്കും പതിനൊന്നാം പ്രതിക്കും 20 വർഷം കഠിന തടവും വിധിച്ചു. നേരത്തെ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാംപ്രതിയുടെയും ശിക്ഷയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. 2044 വരെ, അഥവാ 20 വർഷം ഈ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാർ,…

Read More

അഭിമാനം ;ഗഗൻയാൻ സംഘത്തെ മലയാളിയ ക്യാപ്റ്റൻ. പ്രശാന്ത് ബാലക്യഷ്ണൻ നായർ നയിക്കും

തിരുവനന്തപുരം: ഗഗൻയാൻ ബഹിരാകാശ പദ്ധതിയില്‍ ബഹിരാകാശത്തേക്ക് പോകുന്ന നാല് യാത്രികരുടെ പേരുകള്‍ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു.വിഎസ്‌എസ്‌സിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പങ്കെടുത്തു. “ഗഗൻയാൻ സംഘത്തെ മലയാളിയായ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ. പ്രശാന്ത് ബാലക്യഷ്ണൻ നായർ നയിക്കും.അംഗദ് പ്രതാപ്, ശുബാൻശു ശുക്ല, അജിത്കൃഷ്ണ എന്നിവർ യാത്രയില്‍ പങ്കാളികളാകും. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് ക്യാപറ്റൻ പ്രശാന്ത് നായർ. നാഷണല്‍ ഡിഫെൻസ് അക്കാദമിയിലെ പഠനത്തിന് ശേഷം…

Read More