ധൈര്യമായി വന്നോളൂ;ഞങ്ങൾ തട്ടിക്കൊണ്ടു പോകില്ല ടൂറിസം ആഗ്രഹവുമായി താലിബാൻ.

കാബൂൾ :താലിബാന്‍  ലോകസഞ്ചാരികളെ തങ്ങളുടെ രാജ്യം കാണാനായി ക്ഷണിക്കുന്നു.വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി തയ്യാറാക്കിയ വീഡിയോ എക്‌സ് സമൂഹമാധ്യമത്തില്‍ വൈറലായി. വിനോദ സഞ്ചാരത്തിനായി രാജ്യത്തെത്തുന്ന വിദേശികളെ മോചനദ്രവ്യത്തിന് വേണ്ടി തട്ടിക്കൊണ്ടു പോകുകയോ കൊലപ്പെടുത്തുകയോ ഇല്ലെന്ന് താലിബാന്‍ വീഡിയോയിലൂടെ അവകാശപ്പെട്ടു. വീഡിയോ പങ്കുവെച്ച്‌ കൊണ്ട് താലിബാന്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇങ്ങനെ കുറിച്ചു. അമേരിക്കയില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്രരുടെ യഥാര്‍ഥ നാടും ധീരന്മാരുടെ വീടുമായ അഫ്ഗാനിസ്ഥാന്‍ എന്ന മഹത്തായ രാഷ്ട്രം സന്ദര്‍ശിക്കുക. പേശീബലമുള്ള പുരുഷന്മാരും പരമ്ബരാഗത സ്ത്രീകളുംഅധിവസിക്കുന്ന പരുക്കന്‍ രാജ്യം….

Read More

ബംഗാളിൽ മമതയുമായി സഖ്യമില്ല;സീതാറാം യെച്ചൂരി .

കൊൽക്കത്ത:ബംഗാളില്‍ വിട്ടുവീഴ്ച ഇല്ലെന്ന് സിപിഐഎം. ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും ബംഗാളില്‍ മമത ബാനര്‍ജിയുമായി സഹകരണം വേണ്ടെന്നനാണ് സിപിഐഎം നിലപാട്.ബംഗാളില്‍ തെരഞ്ഞെടുപ്പ് സഖ്യമോ, സീറ്റ് ധാരണയോ വേണ്ടെന്നാണ് സിപിഐഎം തീരുമാനം. സംസ്ഥാന ഘടകത്തിന്റെ നിലപാട് ഡല്‍ഹിയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം അംഗീകരിച്ചു.ബംഗാളില്‍ ബിജെപിയും ടിഎംസിയും ഒരു പോലെ ശത്രുക്കള്‍ എന്ന നിലപാട് തുടരും. അതേസമയം പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം.മുന്നണിയുടെ ശക്തി 28 പാര്‍ട്ടികളും…

Read More

കാനഡയ്ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ ;കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി.

ഡല്‍ഹി: കാനഡയില്‍ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച്‌ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇന്ത്യ.ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെയാണ് കനേഡിയന്‍ സര്‍ക്കാര്‍ പുറത്താക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കാനഡ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച ഇന്ത്യ, സമാനമായ നിലയില്‍ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയാണ് തിരിച്ചടിച്ചത്. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനോട് അഞ്ചുദിവസത്തിനകം നാടുവിടാനും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കനേഡിയന്‍ നയതന്ത്ര…

Read More

പഞ്ചാബിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ചുകൊന്നു;ഏറ്റെടുത്ത് സിക്ക് തീവ്രവാദ സംഘടന .

അമൃത്സർ :പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. ബല്‍ജീന്ദര്‍ സിംഗ് ബാലിയാണ് കൊല്ലപ്പെട്ടത്. മോഗ ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റാണ് ബാലി.കാനഡ ആസ്ഥാനമായ ഖലിസ്ഥാന്‍ ഭീകര സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.ഏതാനും മണിക്കൂറുകൾക്ക് ശേഷം, കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരൻ അർഷ് ദല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു.ബൽജീന്ദർ സിംഗ് ബല്ലി തന്റെ ഭാവി നശിപ്പിച്ചെന്നും ഗുണ്ടാ സംസ്കാരത്തിലേക്ക് തന്നെ നിർബന്ധിതനാക്കിയെന്നും ദല്ല തന്റെ പോസ്റ്റിൽ ആരോപിച്ചു. അമ്മയുടെ പോലീസ് കസ്റ്റഡിക്ക് പിന്നിൽ…

Read More

നിജ്ജറിന്റെ കൊലപാതകം ;കാനഡയെ തള്ളി ഇന്ത്യ.

ഡല്‍ഹി: ഖാലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച കനേഡിയൻ സര്‍ക്കാരിന്റെ ആരോപണം തള്ളി കേന്ദ്ര സര്‍ക്കാര്‍.ഈ ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച സര്‍ക്കാര്‍, നിയമവാഴ്‌ചയോട് ഇന്ത്യയ്ക്ക് ശക്തമായ പ്രതിബദ്ധതയാണുള്ളതെന്നും വ്യക്തമാക്കി. “കനേഡിയൻ പ്രധാനമന്ത്രിയും അവരുടെ വിദേശകാര്യ മന്ത്രിയും പാര്‍ലമെന്റില്‍ നടത്തിയ പ്രസ്‌താവന ഞങ്ങള്‍ കാണുകയും നിരസിക്കുകയും ചെയ്‌തു. കാനഡയിലെ ഏതെങ്കിലും അക്രമത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങള്‍ തികച്ചും അസംബന്ധമാണ്,” വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്‌താവനയില് പറഞ്ഞു.

Read More

ഖലിസ്ഥാൻ തീവ്രവാദി നിജ്ജറിന്റെ കൊലപാതകം; ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി.

ടൊറണ്ടോ :ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നു. കാനേഡിയന്‍ പൗരനായ സിഖ് നേതാവ് ഹര്‍ദീപ് സിങ് നിജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.സിഖ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയയുടെ ആരോപണം.കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യൻ ഗവൺമെന്റിന്റെ ഏജന്റുമാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശ്വസനീയമായ ആരോപണങ്ങൾ കഴിഞ്ഞ ആഴ്ചകളായി കനേഡിയൻ സുരക്ഷാ ഏജൻസികൾ സജീവമായി പിന്തുടരുകയാണ്,” ട്രൂഡോ പറഞ്ഞു. “അങ്ങേയറ്റം ഗൗരവമുള്ള കാര്യം” നടപടി പ്രതിപക്ഷ പാർട്ടി നേതാക്കളെ…

Read More

ലോക പ്രശസ്ത ബിയർ ഫെസ്റ്റ് ജർമ്മനിയിൽ തുടങ്ങി.

ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റിവലായ ജമനിയിലെ പ്രശസ്തമായ ഒക്‌ടോബര്‍ ഫെസ്റ്റ് ശനിയാഴ്ച ബവേറിയന്‍ തലസ്ഥാനമായ മ്യൂണിക്കില്‍ ആരംഭിച്ചു.മ്യൂണിക്ക് മേയര്‍ ഡീറ്റര്‍ റെയ്റ്റര്‍ ആണ് പരമ്ബരാഗത ആഹ്വാനത്തോടെ ആദ്യത്തെ ബീയര്‍ ബാരല്‍ പൊട്ടിച്ച്‌ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് അദ്ദേഹം ആദ്യ ടാങ്കര്‍ഡ് ബവേറിയന്‍ മുഖ്യമന്ത്രി മാര്‍ക്കൂസ് സോഡറിന് കൈമാറി.‌ ബിയര്‍ കാര്‍ണിവലില്‍ പങ്കുചേരുന്നതിന് വിവിധ രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകരാണ് എത്തിചേര്‍ന്നിരിക്കുന്നത്. ഈ വര്‍ഷം കുറഞ്ഞത് ആറ് ദശലക്ഷം സന്ദര്‍ശകരെ ആണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്

Read More

തമിഴ്നാട്ടിൽ ഇപ്പോഴും ജാതി വിവേചനം നടക്കുന്നു; ഗവർണർ .

ചെന്നെ: തമിഴ്‌നാട്ടില്‍ ഇപ്പോഴും ജാതി വിവേചനം വ്യാപകമായി തുടരുന്നുവെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍എൻ രവി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജാതി വിവേചനം ഇപ്പോഴും തമിഴ്‌നാട്ടില്‍ രൂക്ഷണാണെന്ന് അടുത്ത കാലത്ത് നടന്ന് സംഭവങ്ങളെ ഉദ്ധരിച്ച്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.തഞ്ചാവൂരില്‍ തമിഴ് സേവാ സംഘം സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. തമിഴ്‌നാട്ടില്‍ യുവാക്കള്‍ക്കിടയില്‍ ജാതി ബാൻഡ് ധരിക്കുന്ന പ്രവണതയെ കൂടിവരികയാണ്. തങ്ങള്‍ ഈ ജാതിക്കാരാണെന്ന് പൊതു സമൂഹത്തില്‍ കാണിക്കുന്ന സ്വഭാവം വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സാമൂഹിക നീതിക്ക്…

Read More

തമിഴ്നാട്ടിൽ ബി ജെ പി മുന്നണിയിൽ പൊട്ടിത്തെറി; എഐഎഡിഎംകെ മുന്നണി വിട്ടു.

ചെന്നെ:ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ബിജെപിയുമായി സംസ്ഥാനത്ത് സഖ്യമില്ലെന്ന് എടപ്പാടി പളനിസ്വാമി നേതൃത്വം നല്‍കുന്ന എഐഎഡിഎംകെ പ്രഖ്യാപിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലെയുമായുളള കടുത്ത വാക്‌പോരുകള്‍ക്ക് ശേഷമാണ് സഖ്യം വിടുന്നതായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഡി ജയകുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിഎൻ അണ്ണാദുരൈയും ജെ ജയലളിതയും അടക്കമുളള എഐഎഡിഎംകെയുടെ പ്രമുഖ നേതാക്കൾക്കെതിരെ അണ്ണാമലെ നടത്തിയ പരാമർശങ്ങളാണ് ബിജെപിയുമായുളള സഖ്യത്തിൽ വിളളൽ വീഴ്ത്തിയിരിക്കുന്നത്. ”ബിജെപിയുമായി നിലവിൽ സഖ്യമില്ല. സഖ്യത്തെ കുറിച്ച് ഇനി തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ…

Read More

കേരളത്തിൽ ഒൻപതിടങ്ങളിൽ ഇ ഡി റെയ്ഡ്.

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലായി ഒൻപതിടങ്ങളില്‍ ഇ.ഡി. റെയ്ഡ്.സി.പി.എം. സംസ്ഥാന സമിതി അംഗം എം.കെ. കണ്ണൻ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇ.ഡി. അന്വേഷണം നടത്തുന്നു. ഇതോടെ ഇ.ഡി. അന്വേഷണം എം.കെ. കണ്ണനിലേക്കും നീളാനാണ് സാധ്യത. കേരളാ ബാങ്ക് വൈസ് പ്രസിഡന്റുകൂടിയാണ് എം.കെ. കണ്ണൻ. മുൻമന്ത്രി എ.സി. മൊയ്തീനെക്കൂടാതെ സിപിഎമ്മിലെ മറ്റ് രണ്ട് പ്രമുഖര്‍ കൂടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി.യുടെ അന്വേഷണ വലയത്തിലുണ്ടെന്നാണ് സൂചന. കരുവന്നൂര്‍ ബാങ്കു തട്ടിപ്പ് തുകയായ 300…

Read More