മഹുവ മൊയ്ത്രയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണം; പാർലമെന്റ് എത്തിക്സ് കമ്മറ്റി.
ന്യൂഡൽഹി:തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന് പാർലമെന്റിന്റെ എത്തിക്സ് കമ്മിറ്റി ശുപാർശ ചെയ്തു. കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഈ നിർദേശം.വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദ്ദേശപ്രകാരം മഹുവ പാർലിമെന്റിൽ അദാനി ഗ്രൂപ്പിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ലക്ഷ്യമിട്ട് ചോദ്യങ്ങൾ ചോദിക്കുകയും, അതിനായി പണവും സമ്മാനങ്ങളും കൈപ്പറ്റുകയും ചെയ്തുവെന്നാണ് ആരോപണം. ഈ ആരോപണങ്ങൾ ലോക്സഭയുടെ എത്തിക്സ് കമ്മിറ്റി പരിശോധിക്കുകയായിരുന്നു.എന്നാൽ മഹുവ മൊയ്ത്ര ഈ ആരോപണങ്ങൾ നിഷേധിച്ചു. തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയതിന് ബിജെപി…

