റോബിന്‍ ഗിരീഷിനെ പോലീസ് ചെക്ക്കേസിൽ അറസ്റ്റ് ചെയ്തു.
എറണാകുളത്തെ കോടതിയില്‍ 2012 മുതല്‍ നില നില്‍ക്കുന്ന വണ്ടി ചെക്ക് തട്ടിപ്പ് കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വിട്ടിലെത്തയാണ് പൊലീസ് സംഘം റോബിനെ കസ്റ്റഡിയിലെടുത്തത്. ലോംങ് പെന്‍ഡിങ് വാറന്റ് എറണാകുളത്തെ കോടതിയില്‍ നിന്ന് വന്നിട്ടുണ്ടെന്നും അതിനാല്‍ ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു. നിയമലംഘനം നടത്തിയതിന്റെ പേരിൽ നേരത്തെ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത് വിവാദത്തിന് ഇട നൽകിയിരുന്നു . കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സംഭവം. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന്…

