ഇന്ത്യാ സഖ്യം രൂപീകരിച്ചത് സനാതന ധർമ്മത്തെ എതിർക്കാൻ;തമിഴ്നാട് മന്ത്രി കെ.പൊൻമുടി.
ചെന്നൈ: സനാതന ധര്‍മ്മത്തിനെതിരെ പോരാടാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് ഐ.എൻ.ഡി.ഐ.എ സഖ്യം രൂപീകരിച്ചിരിക്കുന്നതെന്ന് തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി.സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും യുവജന ക്ഷേമ വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പൊൻമുടിയുടെ വിവാദ പരാമര്‍ശം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘മാദ്ധ്യമങ്ങളിലൂടെയടക്കം സനാതന ധര്‍മ്മത്തെ എതിര്‍ക്കുകയെന്നതാണ് നമ്മുടെ തത്വം. ഞങ്ങള്‍ ഇതിനോടകം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യ എന്നത് സനാതന ധര്‍മ്മത്തിനെതിരെ രൂപീകരിച്ച ഒരു…

