ഹിജാബ് നിരോധനം പിൻവലിക്കുന്നു;ശനിയാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ .
മൈസൂരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൈസൂരുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നിങ്ങള്‍ക്ക് എന്തും ധരിക്കാം. ഇഷ്ടമുള്ളത് കഴിക്കാം. ഞാൻ എനിക്കിഷ്ടമുള്ളത് കഴിക്കും, നിങ്ങള്‍ നിങ്ങള്‍ക്കിഷ്ടമുള്ളതും. ഞാൻ ധോത്തി ധിക്കുന്നു, നിങ്ങള്‍ പാന്റും ഷര്‍ട്ടും ധരിക്കുന്നു. അതില്‍ എന്താണ് തെറ്റ്? സിദ്ധരാമയ്യ ചോദിച്ചു. കോണ്‍ഗ്രസ് വോടിന് വേണ്ടി രാഷ്ട്രീയം കളിക്കുന്നില്ലെന്ന്…

