പൂവന് കൂവാൻ നിയമാവകാശം ; അവകാശം നേടി ഫ്രാൻസിലെ പൂവൻമാർ .
പൂവൻകോഴിക്കു കൂവാനും നായയ്ക്കു കുരയ്ക്കാനുമുള്ള അവകാശം ഉറപ്പുവരുത്തി ഫ്രഞ്ച് പാര്‍ലമെന്‍റ് നിയമം പാസാക്കി.കൂവലിന്‍റെയും കുരയുടെയും പേരില്‍ ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകരെ കേസില്‍ കുടുക്കുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. നഗരങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കു താമസം മാറ്റുന്നവരാണ് ഇത്തരം കേസുകളിലൂടെ കര്‍ഷകര്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാര്‍ഷിക ഉപകരണങ്ങളുടെ ശബ്ദവും വളപ്രയോഗത്തിന്‍റെ ദുര്‍ഗന്ധവുമെല്ലാം കേസിനു കാരണമാകുന്നുണ്ട്. അഞ്ഞൂറോളം പേര്‍ നിലവില്‍ ഇത്തരം കേസുകള്‍ നേരിടുന്നുണ്ട്.ഭരണകക്ഷിയായ എംപിയായ നിക്കോൾ ലെ പെയ്‌ഹ് മുന്നോട്ടുവച്ചതും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സെൻട്രൽ ഗവൺമെന്റിന്റെ പിന്തുണയോടെയും ബിൽ 12നെതിരെ 78 വോട്ടുകൾക്ക്…

