ലോകസഭ ഇലക്ഷൻ ബഹിഷ്കരിക്കും; ഭീഷണിയുമായി ഈസ്റ്റേണ്‍ നാഗാലാന്റ് പീപ്പിള്‍സ് ഓർഗനൈസേഷൻ.
കൊഹിമ:ഈസ്റ്റേണ്‍ നാഗാലാന്റ് പീപ്പിള്‍സ് ഓർഗനൈസേഷൻ(ഇഎൻപിഒ) പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച് ലോക്സഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനമെടുത്തുനാഗാലാന്റിലെ ആറു ജില്ലകള്‍ ചേർത്ത് പ്രത്യേക ഭരണസംവിധാനം അഥവാ പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന കടുംപിടുത്തത്തില്‍ നിന്ന് പിന്മാറാൻ ഇവർ കൂട്ടാക്കിയില്ല. ഇനിയും കേന്ദ്രം ആവശ്യം പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ഒരേയൊരു ലോക്സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യില്ലെന്നാണ് ഇവരുടെ തീരുമാനം. മോൺ, കിഫിർ, ലോങ്ലെങ്, നോക്ലാക്, ഷമാറ്റോർ, തുൻസാങ് ജില്ലകൾ ഉൾപ്പെടുന്നതാണ് കിഴക്കൻ നാഗാലാൻഡ് . നാഗാലാൻഡിലെ 60 നിയമസഭാ സീറ്റുകളിൽ…

