അധികാരത്തിൽ എത്തിയാൽ ബിജെപിയെ പാഠം പഠിപ്പിക്കും; രാഹുൽ.
ന്യൂഡൽഹി:ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചുള്ള കോണ്‍ഗ്രസിനെതിരായ നീക്കത്തിന് സർക്കാർ മാറുമ്ബോള്‍ ശക്തമായ നടപടി സ്വീകരിക്കും രാഹുല്‍ ഗാന്ധി.ഇനി ഇതൊക്കെ ചെയ്യാൻ ആരും ധൈര്യപ്പെടാത്ത വിധത്തിലുള്ള നടപടിയാവും സ്വീകരിക്കുക. ഭരണം മാറുമ്ബോള്‍ ജനാധിപത്യത്തെ തകർക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും ബിജെപിയെ വിമർശിച്ചുകൊണ്ട് രാഹുല്‍ വ്യക്തമാക്കി. നികുതി റിട്ടേണുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി 1,700 കോടി രൂപ പിഴയടയ്ക്കാനാണ് കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. നോട്ടീസ് ലഭിച്ചു മണിക്കൂറുകള്‍ക്ക് ശേഷമാണ് കേന്ദ്ര സർക്കാരിനേയും ബിജെപിയേയും വിമർശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്….

