ആകാശത്തും കരയിലും തീ മഴയുമായി ഇസ്രായേൽ .
ഗാസയിൽ കര വഴിയുള്ള ആക്രമണം കടുപ്പിച്ച് ഇസ്രായേൽ . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തവും പ്രധാനവുമായ കടന്നുകയറ്റമാണ് ഗാസയിലേക്ക് നടക്കുന്നതെന്ന് ഇസ്രയേൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മറുവശത്ത് ഇസ്രയേൽ ആക്രമണങ്ങളോട് പൂർണ ശക്തിയോടെ പ്രതികരിക്കുമെന്ന് ഹമാസും പറഞ്ഞു.വെള്ളിയാഴ്ച വൈകുന്നേരം ഗാസയിൽ കരസേന “അവരുടെ പ്രവർത്തനം വിപുലീകരിക്കുന്നു” എന്നും “യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വലിയ ശക്തിയോടെ പ്രവർത്തിക്കുന്നു” എന്നും ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്എം ഡാനിയൽ ഹഗാരി പറഞ്ഞു. ഹമാസ് പോരാളികളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം…

