മുംബൈ ഭീകരാക്രമണം; മുഖ്യപ്രതി പാകിസ്ഥാനിൽ മരിച്ചു.
ലാഹോർ:ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ സീനിയർ കമാൻഡറും 2008ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനുമായ അസം ചീമ മരിച്ചതായി വിവരം. പാക്കിസ്ഥാനിലെ ഫൈസലാബാദ് നഗരത്തിൽ വെച്ച് ചീമ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചത്. 2006ൽ മുംബൈയിൽ 188 പേർ കൊല്ലപ്പെടുകയും 800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ട്രെയിൻ ബോംബ് സ്‌ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരൻ ചീമയായിരുന്നു. ഇയാളുടെ സംസ്കാരം ഫൈസലാബാദിലെ മൽഖൻവാലയിൽ നടന്നതായി വൃത്തങ്ങൾ ഇന്ത്യ ടുഡേയെ അറിയിച്ചു. 2008 നവംബർ 26 ന് 10 പാകിസ്ഥാൻ ഭീകരർ കടൽമാർഗം ദക്ഷിണ മുംബൈ പ്രദേശങ്ങളിൽ…

