ജെഡിഎസ് പിളർന്നു; പരസ്പരം പുറത്താക്കി.
ബംഗളൂരു: ജനതാദള്‍-എസ് (ജെ.ഡി.എസ്) പിളര്‍ന്നു, സി.കെ. നാണുവിനെ പാര്‍ട്ടി ദേശീയ അധ്യക്ഷനായി ഒരു വിഭാഗം തെരഞ്ഞെടുത്തു.ബംഗളൂരുവില്‍ തിങ്കളാഴ്ച ചേര്‍ന്ന ജെ.ഡി.എസ് പ്ലീനറി കമ്മിറ്റിയാണ് നിലവിലെ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡക്കു പകരം നാണുവിനെ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്. ദേവഗൗഡയെയും മകനും പാര്‍ട്ടി കര്‍ണാടക അധ്യക്ഷനുമായ എച്ച്.ഡി. കുമാരിസാമിയെയും പുറത്താക്കിയതായും നാണുപക്ഷം അറിയിച്ചു. എല്ലാം സംസ്ഥാനങ്ങളിലും പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും. ദേശീയ, സംസ്ഥാന കമ്മിറ്റികളെ തെരഞ്ഞെടുക്കുന്നതിനുള്ള ചുമതല നാണുവിന് നല്കി. ദേശീയതലത്തില്‍ സോഷ്യലിസ്റ്റ് കൂട്ടയ്മയാണ് ഇവര്‍…

