ശാന്തിനികേതനിലെ ഫലകത്തിൽ നിന്നും ടാഗോറിന്റെ പേര് ഒഴിവാക്കിയത് അംഗീകരിക്കില്ല; മമതാ ബാനർജി .
കൊൽക്കത്ത:യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍വന്ന ശാന്തിനികേതനിലെ ഫലകത്തിൽ നിന്നും ടാഗോറിന്റെ പേര് മാറ്റിയത് അംഗീകരിക്കാൻ ആവില്ലെന്ന് മമത ബാനർജി . ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചതിന്റെ സ്മരണാർത്ഥമാണ് ഫലകം സ്ഥാപിച്ചത്. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ സ്ഥാപിച്ച ഫലകത്തില്‍ നിന്ന് രബീന്ദ്രനാഥ ടാഗോറിന്റെ പേര് ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയത്. ഉടന്‍ തന്നെ ഫലകത്തില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും മമത ബാനര്‍ജി മുന്നറിയിപ്പ്…

