സിഎഎ പ്രകാരം ആദ്യ പാക് ക്രിസ്ത്യൻ പൗരത്വം നേടി .
പനാജി :പൗരത്വ ഭേദഗതിനിയമപ്രകാരം ആദ്യമായി ഒരു പാകിസ്താൻക്കാരന് പൗരത്വം നല്‍കി തീരദേശ സംസ്ഥാനമായ ഗോവ. പാകിസ്താൻ ക്രിസ്ത്യാനിയായ 78 കാരനാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ബുധനാഴ്ച ഇന്ത്യൻ പൗരത്വം കൈമാറിയത്.ജോസഫ് ഫ്രാൻസിസ് പെരേരയാണ് സിഎഎയിലൂടെ ഗോവ പൗരത്വം നല്‍കിയ ആദ്യ പാകിസ്താൻ വ്യക്തി. പെരേര വിവാഹം കഴിച്ചത് ഗോവൻ യുവതിയെ ആണെങ്കിലും പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത് വരെ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് നിയമതടസ്സങ്ങള്‍ നേരിട്ടിരിുന്നു. വിവാഹത്തിന്റെ രേഖകളുടെ അടിസ്ഥാനത്തില്‍ 2013ല്‍ ഇദ്ദേഹം ഇന്ത്യയിലേക്ക് താമസം…

