കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ലൈബീരിയൻ കപ്പലിനെ ഇന്ത്യൻ സേന രക്ഷപെടുത്തി.
ന്യൂഡൽഹി:സൊമാലിയൻ തീരത്ത് തകർന്നചരക്ക് കപ്പലിലെ 15 ഇന്ത്യക്കാർ ഉൾപ്പെടെ 21 ജീവനക്കാരെയും സേന രക്ഷപ്പെടുത്തി. എംവി ലീല നോർഫോക്ക് എന്ന ചരക്ക് കപ്പൽ അപകട സൂചന നൽകിയതിനെത്തുടർന്നാണ് നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ രക്ഷാ പ്രവർത്തനത്തിന് പുറപ്പെട്ടത്. നാവികസേനയുടെ എലൈറ്റ് മറൈൻ കമാൻഡോകൾ അല്ലെങ്കിൽ മാർക്കോസ് കപ്പലിൽ തിരച്ചിൽ നടത്തിയെങ്കിലും കടൽക്കൊള്ളക്കാരെ കണ്ടെത്താനായില്ല. എംവി ലീല നോർഫോക്ക് എന്ന കപ്പൽ ബ്രസീലിലെ പോർട്ട് ഡു അക്കോയിൽ നിന്ന് ബഹ്റൈനിലെ ഖലീഫ ബിൻ സൽമാനിലേക്ക് പോകുകയായിരുന്നു. ജനുവരി നാലിന്…

