ഷാജഹാന് ഷെയ്ഖിനെ സിബിഐയ്ക്ക് കൈമാറി.
കൊൽക്കത്ത:ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഷാജഹാന് ഷെയ്ഖിനെ സിബിഐയ്ക്ക് കൈമാറാന്‍ ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി.ഇന്ന് വൈകുന്നേരം 4.15ന് ഉള്ളില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഇന്നലെ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും ബംഗാള്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടര്‍ന്ന് ഇഡി ഡിവിഷന് ബെഞ്ചിന് മുമ്ബാകെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. ചൊവ്വാഴ്ചത്തെ വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനം വാദിച്ചെങ്കിലും ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് കോടതി…

