പാരീസ് ഒളിമ്പിക്സ് 2024: സിമോൺ ബൈൽസ് മാജിക്. യുഎസ് ടീമിന് സ്വർണ്ണം.

സിമോൺ ബൈൽസ്, ജോർദാൻ ചിലിസ്, ജേഡ് കാരി, സുനിസ ലീ, ഹെസ്ലി റിവേര എന്നിവരും വനിതാ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഫൈനലിൽ സ്വർണം നേടിയതിന് ശേഷം ആഘോഷിക്കുന്നു. പാരീസ്: മൂന്ന് വർഷത്തിന് ശേഷം ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റുകളിൽ ഒരാളെന്ന പദവി ഉറപ്പിച്ചുകൊണ്ട് ചൊവ്വാഴ്ച നടന്ന പാരീസ് ഗെയിംസിലെ വനിതാ ജിംനാസ്റ്റിക്സ് ടീം ഫൈനലിൽ വിജയകരമായ തിരിച്ചുവരവ് നടത്തി സിമോൺ ബൈൽസ് തൻ്റെ അഞ്ചാം ഒളിമ്പിക് സ്വർണം നേടി.എക്കാലത്തെയും ഏറ്റവും മികച്ച ജിംനാസ്റ്റായ ആയ ബൈൽസ്, നാല് സെഗ്മെന്റുകളിലും മിന്നുന്ന…

Read Full News

മൃതദേഹങ്ങൾ മണ്ണിൽപുതഞ്ഞത് വെല്ലുവിളി ; കൂടുതൽ സൈനികർ ദുരന്ത സ്ഥലത്ത്.

കൽപ്പറ്റ:വയനാട്ടില്‍ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ എത്തും.ഇന്ന് രക്ഷാപ്രവർത്തനം നിർത്തുമ്പോൾ 125 ഓളം മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്.ഇതിലും കൂടുതൽ മൃതദേഹങ്ങൾ മണ്ണിൽ അകപ്പെട്ടു പോയിട്ടുണ്ടാവും എന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്.വൈദ്യ ശുശ്രൂഷ ത്വരിതപ്പെടുത്താൻ നാളെ രണ്ട് മെഡിക്കല്‍ ചെക്ക് പോസ്റ്റ് കൂടി സൈന്യം സ്ഥാപിക്കും. അതിരാവിലെ മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക-കേരള സബ് ഏരിയ കമാന്റര്‍ മേജര്‍ ജനറല്‍ വിടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും….

Read Full News

ഉരുൾപൊട്ടൽ;51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു.

കൽപ്പറ്റ:വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്നു. ജില്ലകളുടെ പൊതു സാഹചര്യവും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായും ചര്‍ച്ച ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചു. ഓരോ ക്യാമ്പിലും ഒരു ആരോഗ്യ പ്രവര്‍ത്തകന് വീതം ചുമതല നല്‍കാന്‍ നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി നടപടികള്‍ സ്വീകരിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ പ്രത്യേക മെഡിക്കല്‍…

Read Full News

വനിതാ സ്‌കേറ്റ്‌ബോർഡ്;സ്വർണ്ണവും വെള്ളിയും ജപ്പാന് .

പാരീസ്: ഒളിമ്പിക്‌സിൽ ഞായറാഴ്ച നടന്ന വനിതാ സ്‌കേറ്റ്‌ബോർഡിംഗിൽ ജപ്പാൻ്റെ കൊക്കോ യോഷിസാവ സ്വർണവും ലിസ് അകാമ വെള്ളി മെഡലും നേടി.

Read Full News

ജിംനാസ്റ്റിക്സിൽ ജപ്പാന് സ്വർണം.

പാരിസ്:മെയ് പഴക്കത്തിന്റെ കരുത്തിൽ ജപ്പാൻ പുരുഷ ജിംനാസ്റ്റിക്സിൽ സ്വർണ്ണം കരസ്ഥമാക്കി.ചൈനയെയാണ് ജപ്പാൻ പിന്തള്ളിയത്.ഗെയിംസിൽ ചൈനയ്ക്ക് വെള്ളിയുംഅമേരിക്കയ്ക്ക് വെങ്കലവും ലഭിച്ചു.

Read Full News

ഇന്ത്യയ്ക്ക് രണ്ടാം മെഡൽ .

പാരീസ് ഒളിമ്പിക് ഗെയിംസില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം മെഡല്‍ ഉറപ്പിച്ചു. ഇന്ന് 10മീറ്റർ എയർ പിസ്റ്റല്‍ മിക്സ്ഡ് ടീം ഇവന്റില്‍ ഇന്ത്യയുടെ മനു ഭാകർ/സരബ്ജോത് സഖ്യം ആണ് വെങ്കല മെഡല്‍ നേടിയത്.ആദ്യ നാല് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തതോടെ വെങ്കലത്തിനായുള്ള പോരാട്ടത്തിന് മനു/സരബ്ജോത് സഖ്യം ഇന്നലെ യോഗ്യത നേടിയിരുന്നു. ഇന്ന് കൊറിയൻ സഖ്യത്തെ ആയിരുന്നു ഇന്ത്യൻ സഖ്യം വെങ്കല പോരാട്ടത്തില്‍ നേരിട്ടത്. 16-10 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം ജയിച്ചത്. യോഗ്യതാ റൗണ്ടില്‍ 580 പോയിന്റ് നേടാൻ ഇന്ത്യൻ…

Read Full News

മുണ്ടക്കൈ ഉരുൾപൊട്ടൽ;മരണം 40 കടന്നു ,കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ കൈകോർത്തുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

കൽപ്പറ്റ: മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുള്‍പൊട്ടലില്‍ മരണം 42 ആയി. രക്ഷാപ്രവർത്തനത്തിന് തടസമായി കനത്ത മഴ പെയ്യുന്നുണ്ട്.വയനാട്ടിലേക്ക് രക്ഷാപ്രവർത്തനത്തിന് പോയ ഹെലികോപ്റ്റർ കോഴിക്കോട്ടിറക്കി. മരണസംഖ്യ ഇനിയും ഉയരാം എന്നാണ് വിവരം. ചൂരല്‍മലയില്‍ തകർന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടെക്കെെയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. മുണ്ടക്കെെ ട്രീവാലി റിസോർട്ടില്‍ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്….

Read Full News

ഒളിമ്പിക്‌സ്: കുതിരസവാരി ടീമിനത്തിൽ  ബ്രിട്ടന്  സ്വർണം.

പാരിസ് : കുതിരസവാരി ഇനത്തിൽ  ബ്രിട്ടൻ ചരിത്രം സൃഷ്ടിച്ചു. ഗെയിംസിലെ  ആദ്യ സ്വർണ്ണ മെഡൽ സ്വന്തമാക്കി. തുടക്കം മുതൽ ഒടുക്കം വരെ ബ്രിട്ടൻ ആധിപത്യം പുലർത്തിയ മത്സരത്തിൽ അവർ തന്നെ സ്വർണ്ണ മെഡൽ നേടി, ആതിഥേയ രാജ്യമായ ഫ്രാൻസ്  ബ്രിട്ടീഷുകാർക്ക് 4.7 പോയിൻ്റ് പിന്നിലായി വെള്ളി മെഡൽ ഉറപ്പിച്ചു. ടീം ഇവൻ്റിംഗിൽ ജപ്പാൻ വെങ്കല മെഡൽ നേടി. ,

Read Full News

ഇന്ത്യൻ തീരത്തു നിന്നും ഐസിസ് പോരാളികൾ ഉപയോഗിക്കുന്ന കോടികളുടെ മയക്കുമരുന്ന് പിടികൂടി.

മുന്ദ്ര: നൂറ് കോടിയലധികം വില വരുന്ന ലഹരിമരുന്ന് മുന്ദ്രയില്‍ പിടികൂടി. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ സിയേറാ ലിയോണ്‍, നൈജര്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാനായി കൊണ്ടുവന്ന ലഹരി മരുന്നാണ് മുന്ദ്രയിലെ കസ്റ്റംസ് വിഭാഗം പിടികൂടിയത്. ഐസിസ് പോരാളികൾ മണിക്കൂറുകളോളം ഉണർന്നിരിക്കാൻ ട്രമാഡോൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് ട്രമാഡോൾ ‘പോരാളി മയക്കുമരുന്ന്’ എന്ന നിലയിൽ അടുത്ത കാലത്തായി കുപ്രസിദ്ധി നേടിയതാണ്. ഈ മരുന്നിന്റെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രാജ്‌കോട്ടില്‍ നിന്നുള്ള വ്യാപാരി കയറ്റി അയയ്ക്കാനായി എത്തിയ ചരക്ക്…

Read Full News

വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ദക്ഷിണ കൊറിയക്ക് സ്വർണം

വനിതകളുടെ 10 മീറ്റർ എയർ റൈഫി ളിൽബാൻ ഹ്യോജിൻ സ്വർണ്ണം നേടി. ശക്തമായ മത്സരത്തിനൊടുവിൽ ചൈനയുടെ ഹുവാങ് യൂട്ടിംഗിനെയാണ്  ഹ്യോജിൻ തോൽപ്പിച്ചത്. ഇരുവരും 251.8 പോയിൻ്റുമായി ഫിനിഷ് ചെയ്തു, പക്ഷേ ദക്ഷിണ കൊറിയൻ താരം ഷൂട്ട് ഓഫ് ചെയ്തു.16- വയസുള്ള ഹ്യോജിൻ ദക്ഷിണ കൊറിയയിലെ ഏറ്റവും പ്രായം കുറഞ്ഞ ഷൂട്ടിംഗ് മെഡൽ ജേതാവാണ്. സ്വിറ്റ്സർലൻഡിനായി ഓഡ്രി ഗോഗ്നിയറ്റ് വെങ്കലം നേടി .

Read Full News