രാംലല്ലയെ തിരഞ്ഞെടുത്തു.

അയോധ്യ :ശ്രീരാമ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തെരഞ്ഞെടുത്തു. പ്രശസ്ത ശില്‍പിയും മൈസൂരു സ്വദേശിയുമായ യോഗിരാജ് അരുണാണ് ശില്‍പം ഒരുക്കിയത്.കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.ശ്രീരാമനും ലക്ഷ്മണനും സീതയും ഒരുമിച്ചുള്ള ശില്‍പ്പമാണ് ഒരുക്കിയിരിക്കുന്നത്.51 ഇഞ്ച് ഉയരം. കൃഷ്ണശിലയിലാണ് വിഗ്രഹം തീര്‍ത്തിരിക്കുന്നത്. ഈ മാസം 22ന് ഉച്ചയ്ക്ക് 12.20നാണ് പ്രതിഷ്ഠാച്ചടങ്ങ്. കേദാര്‍നാഥിലെ ശ്രീ ശങ്കരാചാര്യരുടെയും ഇന്ത്യ ഗേറ്റിലെ സുഭാഷ് ചന്ദ്ര ബോസിന്റെയും ശില്‍പങ്ങള്‍ തയ്യാറാക്കിയത് അരുണ്‍ യോഗിരാജാണ്.മൈസുരു സ്വദേശിയായ വിഖ്യാത ശില്‍പി അരുണ്‍ യോഗിരാജ് തയ്യാറാക്കിയ ശില്‍പമാണ് ശ്രീരാമ…

Read Full News

മതപരിവർത്തനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഗോവ പോലീസ് കൃസ്ത്യൻ പാസ്റ്ററെ അറസ്റ്റ് ചെയ്തു

പനാജി: മതപരിവര്‍ത്തനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ പാസ്റ്ററെ അറസ്റ്റ് ചെയ്തത് ഗോവ പൊലീസ്. ഫൈവ് പില്ലര്‍ ചര്‍ച്ചിലെ പാസ്റ്റര്‍ ഡോംനിക്ക് ഡിസൂസയെയാണ് തിങ്കളാഴ്ച നോര്‍ത്ത് ഗോവയില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.ഐപിസിക്കൊപ്പം മാജിക് റെമഡീസ് ആക്‌ട് വകുപ്പുകളും ചുമത്തിയാണ് പാസ്റ്റര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.ആളുകളെ പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതിന് സിയോലിമിലെ അഞ്ച് പില്ലർ പള്ളിയിലെ പാസ്റ്റർ ഡൊമിനിക് ഡിസൂസയെ മെയ് 27 ന് ഗോവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാളുടെ ഭാര്യ ജോണിനെയും നോർത്ത് ഗോവയിൽ നിന്ന് പോലീസ്…

Read Full News

ചെങ്കടലിൽ ഹൂതികൾക്ക് തിരിച്ചടി.മൂന്ന് ബോട്ടുകൾ മുക്കി .

ചെങ്കടലിൽ ഹൂതികൾക്ക് തിരിച്ചടി. ചരക്കുകപ്പലിനു നേരെ യെമനിലെ ഹൂതികൾ നടത്തിയ ആക്രമണം ചെറുത്ത അമേരിക്കൻ സൈനിക ഹെലികോപ്റ്ററുകൾ മൂന്നു ബോട്ടുകൾ മുക്കി. ബോട്ടിൽ ഉണ്ടായിരുന്ന 10 ഹൂതിസായുധരെ വധിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് അതിശക്തമായ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. സിംഗപ്പൂർ പതാകവഹിച്ച കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് യുഎസ്എസ് ഐസൻഹോവർ, യുഎസ്എസ് ഗ്രാവെലി എന്നീ യുദ്ധക്കപ്പലുകളിൽനിന്ന് ഹെലികോപ്റ്റുകൾ മേഖലയിൽ എത്തി ഹൂതികൾക്കു നേരെ ശക്തമായ ആക്രമണം നടത്തുകയായിരുന്നു.  ഡെൻമാർക്ക് ഉടമസ്ഥതയിലുളള കപ്പലിനുനേരെ ശനിയാഴ്ചയാണ്…

Read Full News

മോദി പ്രഭയിൽ അയോധ്യ . നിലപാടു മാറ്റവുമായി രാഷ്ട്രീയ നേതാക്കൾ .

പ്രതിഷ്ഠയ്ക്ക് മുന്നോടിയായി. അയോധ്യയിലെ പുതിയ അന്താരാഷ്ട്ര വീമാനത്താവളവും നവീകരിച്ച റെയിൽവെ സ്റ്റേഷനും മോദി ഉദ്ഘാടനം ചെയ്തു. ആയിരങ്ങളെ സാക്ഷി നിർത്തിയ റോഡ് ഷോയും നവീകരിച്ച അയോധ്യ റെയിൽവേ സ്റ്റേഷൻ അനാച്ഛാദനവും നടത്തിയ ശേഷമാണ് പ്രധാനമന്ത്രി പുതുതായി നിർമ്മിച്ച അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ആദ്യ വിമാനത്തിലെ യാത്രക്കാരെ പൈലറ്റ് അശുതോഷ് ശേഖര്‍ സ്വാഗതം ചെയ്തത് ജയ്ശ്രീറാം വിളികളോടെയായിരുന്നു. പൈലറ്റിന്റെ ജയ് ശ്രീറാം വിളി യാത്രക്കാരും ഏറ്റു വിളിച്ചു.അയോധ്യ ക്ഷേത്രനഗരിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആദ്യം പുറപ്പെട്ട വിമാനം നിയന്ത്രിക്കുന്നതിന്…

Read Full News

കനക പ്രഭയിലേക്ക് മക്ക.

മക്കയില്‍ വൻ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി സൗദി അറേബ്യ. രാജ്യത്തെ പ്രധാന ഖനിയായ മൻസുറ – മസ്റാഹിന് തെക്ക് ഭാഗത്തായി 100 കിലോമീറ്റര്‍ പ്രദേശത്ത് പുതിയ സ്വര്‍ണ ശേഖരം കണ്ടെത്തിയെന്ന വിവരം വ്യാഴാഴ്ചയാണ് സൗദി അറേബ്യ പുറത്ത് വിട്ടത്.ഖനന കമ്ബനിയായ മഅദീന്റെ  നേതൃത്വത്തില്‍ 2022ല്‍ തുടക്കമിട്ട പര്യവേഷണങ്ങളുടെ ഭാഗമായാണ് സ്വര്‍ണ സാന്നിധ്യം കണ്ടെത്തിയത്. ഇതിലൂടെ കൂടുതല്‍ സ്വര്‍ണ ഖനനം സാധ്യമാകുമെന്ന് കമ്ബനി വ്യക്തമാക്കി. തെക്കൻ ഉറൂഖ്  പ്രദേശത്ത് നടത്തിയ ഡ്രില്ലിങ്ങിന്റെ ഫലമായി 100 കിലോമീറ്റര്‍ പ്രദേശത്ത് മൻസുറ…

Read Full News

വിഘടനവാദി സംഘടനയായ ഉൾഫ കേന്ദ്രസർക്കാറുമായി സമാധാന കരാറിൽ ഒപ്പ് വച്ചു.

അസം :അസമിലെ വിഘടനവാദി സംഘടനയായ ഉള്‍ഫ സമാധാന ഉടമ്പടി ഒപ്പുവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെയും സാന്നിധ്യത്തിലാണ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമിന്റെ പ്രതിനിധികള്‍ കരാറില്‍ ഒപ്പിട്ടത്. കേന്ദ്രവും അസം സര്‍ക്കാരും ഉള്‍ഫയും ചേര്‍ന്ന ത്രികക്ഷി ഒത്തുതീര്‍പ്പ് മെമ്മോറാണ്ടത്തിലാണ് ഒപ്പുവെച്ചത്. അസമിലെ ഏറ്റവും പഴയ വിമത ഗ്രൂപ്പാണ് ഉള്‍ഫ. ‘ഇന്ന് അസമിന്റെ ഭാവി ശോഭനമായ ദിവസമാണ് എന്നത് എനിക്ക് സന്തോഷകരമായ കാര്യമാണ്, വളരെക്കാലമായി അസമും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും…

Read Full News

ഗവർണർക്കെതിരെ കരിം കൊടി 4 എസ്എഫ്ഐ പ്രവർത്തകർ പിടിയിൽ .

ഗ തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം.വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ തിരുവനന്തപുരം പാളയം ജനറല്‍ ആശുപത്രി ജങ്ഷന് സമീപത്ത് വെച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. സംഭവത്തില്‍ നാല് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആരിഫ് മുഹമ്മദ് ഖാന്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനായിട്ടാണ് ഗവര്‍ണര്‍ കേരളത്തിലേക്ക് തിരിച്ചെത്തിയത്….

Read Full News

ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങൾ വിജയം കണ്ടു; നാവികരുടെ വധശിക്ഷ റദ്ദാക്കി.

ചാര പ്രവർത്തനം ആരോപിച്ച് ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളുടെ  ശിക്ഷ ഖത്തര്‍ കോടതി റദ്ദാക്കി.  ശിക്ഷാ വിധിക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി അംഗീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് സംഭവവികാസം. കേസില്‍ വിശദമായ വിധിന്യായത്തിനായി കാത്തിരിക്കുകയാണെന്നും അടുത്ത നടപടികളെക്കുറിച്ച് തീരുമാനിക്കാന്‍ ഇന്ത്യന്‍ അധികാരികള്‍ നിയമ സംഘവുമായും കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഒരു വര്‍ഷത്തിലേറെയായി രാജ്യത്ത് തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളെ ഖത്തറിലെ…

Read Full News

ജമ്മു കാശ്മീർ മുസ്ലിം ലീഗിനെ നിരോധിച്ചു.

ഡല്‍ഹി: ‘മുസ്ലിം ലീഗ് ജമ്മു കാശ്മീര്‍’ എന്ന സംഘടനയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ദേശവിരുദ്ധപ്രവര്‍ത്തനങ്ങളെയും പിന്തുണച്ചു എന്ന് വ്യക്തമായതിനാലാണ് നടപടി എന്നാണ് വിശദീകരണം. “ഇന്ത്യയിൽ നിന്ന് ജമ്മു കശ്മീർ സ്വാതന്ത്ര്യം നേടുക, പാകിസ്ഥാനുമായുള്ള ലയനം യാഥാർത്ഥ്യമാക്കുക, ജമ്മു കശ്മീരിൽ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുക” എന്നിവയാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. ഈ വിഭാഗത്തിലെ അംഗങ്ങൾ ജമ്മു കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും…

Read Full News

നൈജീരിയയിൽ വീണ്ടും വംശീയ അക്രമണം.

നൈജീരിയയിൽ വീണ്ടു കൂട്ടക്കൊല . ക്രിസ്മസ് രാവിൽ ഒന്നിലധികം സ്ഥലങ്ങളിൽ വ്യാപകമായ അക്രമണങ്ങളാണ് നടത്തിയത്.നോർത്ത് സെൻട്രൽ നൈജീരിയയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ അക്രമത്തിൽ തോക്കുധാരികൾ കുറഞ്ഞത് 140 പേരെ കൊലപ്പെടുത്തി. കൂടാതെ, കുറഞ്ഞത് 221 വീടുകളെങ്കിലും കത്തിനശിച്ചതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.പശ്ചിമാഫ്രിക്കൻ രാഷ്ട്രത്തിൽ ക്രിസ്ത്യാനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വംശീയ ഉന്മൂലന യുദ്ധത്തിലെ കൂട്ടക്കൊലകളുടെ ഏറ്റവും പുതിയ റൗണ്ടാണിത്. മതേതര വാർത്താ മാധ്യമങ്ങൾ അതിനെ “കർഷക-ആട്ടിടയ പ്രതിസന്ധി”യിൽ കുറ്റപ്പെടുത്തുന്നു, എന്നാൽ ആക്രമണങ്ങൾ സാധാരണയായി മുസ്ലീം…

Read Full News