പാർട്ടി ആവശ്യപ്പെട്ടാൽ ലോകസഭയിലേക്ക് മത്സരിക്കും; ശശി തരൂർ .
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മത്സരിക്കണമെന്നാണ് എല്ലാവരുടേയും അഭ്യര്‍ത്ഥന. കേരളം തന്റെ കര്‍മ്മഭൂമിയാണ്. കേരളത്തിന്റെ ശബ്ദമുയര്‍ത്താന്‍ ഉത്തരവാദിത്തമുണ്ട്. അവര്‍ക്ക് വേണ്ടി അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. കേരളത്തില്‍ ഉണ്ടാകണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നത്. കൂടുതല്‍ സമയം അവിടെ ഉണ്ടാകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. രാജ്യത്ത് എന്ത് സംഭവിച്ചാലും എല്ലാം തങ്ങള്‍ കൊണ്ടുവന്നതാണെന്ന് ബിജെപി പറയും. തിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് ബിജെപിക്ക് മാത്രമേ അറിയാന്‍ പറ്റൂ. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകുമെന്നാണ്…

