താലിബാൻ അക്രമണം; 4 പാക്ക് സൈനികർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്താൻ അതിര്‍ത്തിക്കടുത്തുള്ള രണ്ട് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ താലിബാൻ ഭീകരര്‍ ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വടക്കുപടിഞ്ഞാറൻ ഖൈബര്‍-പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ചിത്രാല്‍ ജില്ലയിലാണ് സംഭവം. ഇന്നലെയാണ് ആധുനിക ആയുധങ്ങളുമായി ഒരു സംഘം ഭീകരര്‍ പാകിസ്താൻ-അഫ്ഗാനിസ്താൻ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന രണ്ട് പാകിസ്താൻ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചത്. ഏറ്റുമുട്ടലിനിടെ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്താൻ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെ പിടിയിലായ സൈനികര്‍ താലിബാൻ…

