കർഷക സമരം രൂക്ഷം;ഏറ്റുമുട്ടലിൽ യുവകർഷകൻ കൊല്ലപ്പെട്ടു. 

ന്യൂഡൽഹി :21 കാരനായ കര്‍ഷകന്‍ കൊല്ലപ്പെട്ടുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. ബട്ടിന്‍ഡയില്‍ നിന്നുള്ള ശുഭ്കരണ്‍ സിംഗ് (21) മരിച്ചതായി കര്‍ഷക സംഘടനാ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയാണ് ആരോപിച്ചത്. സംഗ്രൂര്‍-ജിന്ദ് അതിര്‍ത്തിയിലെ ഖനൗരിയിലെ സംഘര്‍ഷത്തിനിടെയാണ് സംഭവമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. എന്നാല്‍ ഈ വാദം ഹരിയാന പൊലീസ് തള്ളി. ഇത് അഭ്യൂഹമാണെന്നാണ് പോലീസ് പറയുന്നത്.  ഇതിനിടെ മൂന്ന് പേരെ ഖനൗരിയില്‍ നിന്ന് ആശുപത്രിയില്‍ എത്തിച്ചതായി പട്യാല ആസ്ഥാനമായുള്ള രജീന്ദ്ര ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് എച്ച്എസ് രേഖി പറഞ്ഞു. ഒരാള്‍ മരിച്ചെന്നും ഇയാളുടെ…

Read More

സൗദി അറേബ്യയിൽ നിന്ന് അപൂർവ മണൽ പൂച്ചകളെ കണ്ടെത്തി.

ജിദ്ദ: പാറയും മണലും നിറഞ്ഞ മരുഭൂമിയിൽ ജീവിക്കുന്ന അപൂർവ ഇനം മണൽപൂച്ചയെ സൗദി അറേബ്യയിൽ കണ്ടെത്തി. ഐബെക്‌സ് റിസർവിലെ നാഷണൽ സെൻ്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെൻ്റാണ് ‘മണൽപൂച്ച’യെ ആദ്യം കണ്ടത്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിലെ ഏറ്റവും പുതിയ വിജയമായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. മണലും കല്ലും നിറഞ്ഞ മരുഭൂമികളിൽ കാണപ്പെടുന്ന മണൽ പൂച്ച സമൃദ്ധമായ സസ്യങ്ങളുള്ള പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. പകൽ സമയത്ത് അവർ ദ്വാരങ്ങളിൽ അഭയം പ്രാപിക്കുന്നു. ഉയർന്ന ശരീര താപനില ഒഴിവാക്കാൻ അവർ മാളങ്ങളിൽ…

Read More

മതം മാറ്റൽ ഇനി ഛത്തീസ്ഗഢിൽ കുറ്റകൃത്യം.

ചത്തീസ്ഗഢില്‍ ഇനി മതം മാറ്റങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവ്. ചത്തീസ്ഗഢിലെ ബിജെപി സർക്കാർ മതം മാറ്റങ്ങള്‍ക്ക് ജാമ്യമില്ലാക്കുറ്റമായി.വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാതെയുള്ള മതം മാറ്റങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവ് നല്‍കുന്ന നിയമത്തിന്റെ കരട് ഉടന്‍ തന്നെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ചത്തീസ്ഗഢ് സര്‍ക്കാര്‍.സംസ്ഥാനത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് കീഴില്‍ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കുമെന്നും ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനിര്‍മാണത്തിന് ഛത്തീസ്ഗഢ് ഒരുങ്ങുന്നത്.“ഒരു മതത്തിൽ നിന്ന് മറ്റൊന്നിലേക്ക് ദുരുപയോഗം,…

Read More

വയനാട്ടിലെ വന്യജീവി ആക്രമണം: സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ പന്താടരുത്- ജോണ്‍സണ്‍ കണ്ടച്ചിറ.

പുല്‍പ്പള്ളി: വയനാട്ടില്‍ വന്യജീവി ആക്രമണം അതിഭീകരമായി തുടരുകയാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ ജീവന്‍ പന്താടരുതെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വള്ളച്ചാലില്‍ പോള്‍ (52) ന്റെ വസതയിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികില്‍സ ഉറപ്പാക്കാന്‍ കഴിയുന്ന ആശുപത്രികള്‍ പോലും വയനാട്ടിലില്ല. കൃത്യസമയത്ത് ചികില്‍സ നല്‍കാന്‍ കഴിയാത്ത സര്‍ക്കാരും ആരോഗ്യവകുപ്പുമാണ് യഥാര്‍ഥ കൊലയാളി. കാട്ടാനയുടെ പരിക്കേറ്റ പോളിനെ മാനന്തവാടി മെഡിക്കല്‍…

Read More

നാസര്‍ ആശുപത്രി റെയ്ഡ്:  ഭീകരരെയും വൻ ആയുധശേഖരവും പിടികൂടിയെന്ന് ഇസ്രയേല്‍.

ടെൽഅവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലുള്ള നാസർ ആശുപത്രിയില്‍ തുടരുന്ന റെയ്ഡില്‍ ഇരുപതിലധികം ഭീകരരെ കസ്റ്റഡിയിലെടുത്തുവെന്നും ഇവർക്ക് ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നും ഇസ്രേലി സേന അറിയിച്ചു.ആശുപത്രി ഭീകരപ്രവർത്തനത്തിനു താവളമാക്കിയതിന്‍റെ തെളിവുകള്‍ ലഭിച്ചതായി സേന അവകാശപ്പെട്ടു. ഹമാസ് ഭീകരർ ആശുപത്രിയില്‍നിന്ന് ഷെല്ലുകള്‍ തൊടുത്തിരുന്നു. റെയ്ഡിനിടെ മോർട്ടാർ ഷെല്ലുകളും ഗ്രനേഡുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായും കൂട്ടിച്ചേർത്തു.ബന്ദികളോ അവരുടെ മൃതദേഹങ്ങളോ ഉണ്ടാകാം എന്നുപറഞ്ഞാണ് ഇസ്രേലി സേന വ്യാഴാഴ്ച ആശുപത്രിയില്‍ റെയ്ഡ് തുടങ്ങിയത്. ഇതു സാധൂകരിക്കുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെ…

Read More

ആനയുടെ അക്രമത്തിൽ മാവോയിസ്റ്റിന് പരിക്ക്; സംഘാംഗങ്ങൾ ഉപേക്ഷിച്ചു.

കണ്ണൂർ : മാവോയിസ്റ്റ് പ്രവർത്തകനെ കാട്ടാന ആക്രമിച്ചു.ഗുരുതരമായി പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച്‌ മറ്റുള്ളവര്‍ കടന്നു കളഞ്ഞു. കര്‍ണാടക ചിക്കമംഗലൂര്‍ സ്വദേശി സുരേഷിനാണ് കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഇയാളെയും കൊണ്ടു ആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ എത്തിയത്. ചപ്പിലി കൃഷ്ണന്‍ എന്നയാളുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. പരുക്കേറ്റയാളെ ചപ്പിലി കൃഷ്ണന്റെ വീട്ടില്‍ ഉപേക്ഷിച്ചതിനു ശേഷം അരിയും സാധങ്ങളും വാങ്ങി സംഘം പിന്നീട് മടങ്ങുകയായിരുന്നു. ആറംഗ സംഘമാണ് ഉണ്ടായിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. സുരേഷിനെ പൊലിസും…

Read More

വീണയുടെ ഹർജി തള്ളി;എസ്.എഫ്.ഐ.ഒക്ക് അന്വേഷണം തുടരാം.

ബംഗളൂരു :എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ കമ്ബനിയായ എക്സാലോജിക് നല്കിയ ഹർജി കർണാടക ഹൈക്കോടതി തള്ളി . ഹർജി തള്ളുന്നതായി ഒറ്റവരി മാത്രമാണ് ഇന്ന് ജഡ്ജി പ്രസ്താവിച്ചത്. നാളെ രാവിലെയോടെ പൂർണമായ വിധിപ്രസ്താവം നല്‍കാമെന്നാണ് ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള് ബെഞ്ച് അറിയിച്ചത്. കമ്ബനി നിയമത്തിലെ 21ാം വകുപ്പ് കരിനിയമമായി ഉപയോഗിക്കുന്നു എന്നാണ് എക്സാലോജിക്കിന്റെ പ്രധാന വാദം. അതിന്റെ ഭാഗമാണ് എസ്.എഫ്.ഐ.ഒ അന്വേഷണം. അതീവ ഗുരുതര സാഹചര്യങ്ങളില് മാത്രമാണ് എസ്.എഫ്.ഐ.ഒ…

Read More

ഇലക്‌ട്രല്‍ ബോണ്ട് ;കേന്ദ്രത്തിന് കനത്ത തിരിച്ചടി.

ന്യൂഡല്‍ഹി:രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാനുള്ള തെരഞ്ഞെടുപ്പ് ബോണ്ട് മൗലികാവകാശത്തിന് വിരുദ്ധമെന്ന് സുപ്രിംകോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ 2017ലെ സാമ്ബത്തിക നിയമ ഭേദഗതികള്‍ സുപ്രിംകോടതി റദ്ദാക്കി. അറിയാനുള്ള അവകാശം ജനാധിപത്യ തത്വങ്ങള്‍ക്കും ബാധകമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി. ഇലക്‌ട്രല്‍ ബോണ്ട് നിര്‍വ്വചിച്ച 2017ലെ നിയമ ഭേദഗതികളെല്ലാം റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി. ചീഫ് ജസ്റ്റിസിനെ അനുകൂലിച്ച്‌ ജസ്റ്റിസ് സഞ്ജീവ് ഖന്നയും പ്രത്യേകം വിധിന്യായമെഴുതി. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് ഭരണഘടനാ സാധുതയില്ലെന്നാണ് ഭരണഘടനാ…

Read More

രാജ്യസഭയിലേക്ക് സോണിയ രാജസ്ഥാനിൽ നിന്നും മത്സരിക്കും.

ഡല്‍ഹി: ഫെബ്രുവരി 27ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന്  കോണ്‍ഗ്രസും, ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പട്ടിക പുറത്തിറക്കി.രാജസ്ഥാനില്‍ നിന്ന് മുതിർന്ന നേതാവ് സോണിയ ഗാന്ധിയെയും ഹിമാചല്‍ പ്രദേശില്‍ നിന്ന് പാർട്ടി വക്താവ് അഭിഷേക് മനു സിംഗ്വിയെയും മഹാരാഷ്ട്രയില്‍ നിന്ന് മുൻ മന്ത്രി ചന്ദ്രകാന്ത് ഹന്ദോറെയെയും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തു. ബിഹാറില്‍ പാർട്ടി നേതാവ് അഖിലേഷ് പ്രസാദ് സിങ്ങിനെയാണ് പാർട്ടി വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണുവിനെയും എല്‍ മുരുകനെയും…

Read More

കർഷക സമരം ശക്തിയാർജിക്കുന്നു ;ഇന്ന് ചർച്ച.

ന്യൂഡൽഹി :രാജ്യ തലസ്ഥാനത്തേക്കുള്ള കർഷക മാർച്ചിൻ്റെ  ഭാഗമായി ഹരിയാനയിലെ ശംഭു അതിർത്തിയിൽ സംഘർഷാവസ്ഥ . പഞ്ചാബിൽ നിന്ന് ഡൽഹിയിലെത്തിയ കർഷകർ തലസ്ഥാനത്തേക്ക് വരുന്നതിനിടെ ശംഭു അതിർത്തിയിൽ പൊകലീസ് അവരെ തടഞ്ഞു. കഴിഞ്ഞദിവസം വലിയ രീതിയിലുള്ള സംഘർഷാവസ്ഥ ഇവിടെ രൂപപ്പെടുത്തിയിരുന്നു. ഡൽഹിയിലേക്ക് പോകുന്നതിൽ നിന്നും പിന്മാറാൻ കഴിയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു ഉറച്ചുനിന്ന കർഷകർക്കു നേരേ പൊലീസ് കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കിയും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. ഹരിയാനയിലെ അംബാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ശംഭു അതിർത്തിയിൽ സ്ഥിതി വളരെ…

Read More