സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുതയില്ല.
ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള ഹര്‍ജികളില്‍ വെവ്വേറ വിധികള്‍ പ്രസ്താവിച്ച് സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഇതില്‍ ചീഫ് ജസ്റ്റിസും, ജസ്റ്റിസ് സഞ്ജയ് കൗളും മാത്രമാണ് ഹര്‍ജിയെ അനുകൂലിച്ചത്. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, നരസിംഹ, ഹിമ കോലി എന്നിവര്‍ എതിര്‍ത്തു. ജഡ്ജിമാര്‍ക്കിടയില്‍ യോജിപ്പും വിയോജിപ്പുണ്ടെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. സ്വവര്‍ഗ വിവാഹം നഗരങ്ങളിലെ വരേണ്യ വര്‍ഗത്തിന്റെ മാത്രം ആവശ്യമല്ല. പാടത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ കൂടി…

