ലോക നെറുകയിൽ ഇന്ത്യ ; തെളിയിച്ചത് ഇന്ത്യയുടെ കരുത്ത്.
‘ഇന്ത്യാ ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്തെത്തി, നീയും’ ചന്ദ്രയാൻ3 വിജയകരമായി ചന്ദ്രോപരിതലത്തില്‍ ലാൻഡ് ചെയ്തതിന് പിന്നാലെ രാജ്യത്തിന് ചന്ദ്രയാന്റെ പേരില്‍ ലഭിച്ച സന്ദേശമായിരുന്നു ഇത്.ഓരോ ഇന്ത്യക്കാരന്റേയും അഭിമാനം വാനോളമുയര്‍ത്തിയ ദൗത്യത്തിന് നേതൃത്വം നല്‍കിയ ഐഎസ്‌ആര്‍ഒ ആണ് ഇത്തരമൊരു കുറിപ്പ് ചന്ദ്രയാൻ3 വിജയകരമായി ചന്ദ്രനിലിറങ്ങിയ ശേഷം എക്സില്‍ കുറിച്ചത്. ഇന്ത്യ ഇപ്പോള്‍ ചന്ദ്രനിലാണുള്ളതെന്നായിരുന്നു ദൗത്യ വിജയത്തിന് പിന്നാലെ ഐഎസ്‌ആര്‍ഒ തലവൻ എസ്.സോമനാഥിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളെ എല്ലാവരെയും അഭിനന്ദിച്ചു, വ്യക്തിപരമായി ഇറങ്ങിവന്ന് ഞങ്ങളെ ഓരോരുത്തരെയും അഭിനന്ദിക്കാൻ…

