റഷ്യയില്‍ സൈനിക വിമാനം തകർന്നു;നിരവധി ഉക്രൈനികൾ കൊല്ലപ്പെട്ടു.
മോസ്ക്കൊ : സൈനിക വിമാനം തകര്‍ന്ന് വീണ് 65 പേര്‍ മരിച്ചു. യുക്രൈന്‍ യുദ്ധത്തടവുകാരുമായി പോയ ഒരു റഷ്യന്‍ ഇല്യുഷിന്‍ Il-76 സൈനിക ഗതാഗത വിമാനമാണ് അപകടത്തില്‍പ്പെട്ടത്.ഉക്രൈൻ അതിർത്തിക്ക് സമീപത്ത് വച്ചാണ് വിമാനം തകര്‍ന്നുവീണതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അപകടസമയത്ത് ആറ് ജീവനക്കാരും മൂന്ന് ഗാര്‍ഡുകളും ഉള്‍പ്പെടെ 74 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. തടവുകാരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള യാത്രക്കിടെയാണ് സംഭവം. അപകട കാരണത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതിനിടെ മൂന്ന് മിസൈലുകള്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ത്തതെന്ന് റഷ്യന്‍ പാര്‍ലമെന്റിലെ നിയമനിര്‍മ്മാതാവും റിട്ടയേര്‍ഡ്…

