ലിബിയയിലെ വെള്ളപ്പൊക്കം, നഗരത്തിന്റെ നാലിലൊന്നും വെള്ളപ്പാച്ചിലിൽ തകർന്നു.
ഡെർണ : കനത്ത മഴയിലും കൊടും കാറ്റിലും ലിബിയയിലെ അണകെട്ടുകൾ തകർന്നു . അണക്കെട്ടുകൾ തകരുകയും കെട്ടിടങ്ങൾ ഒലിച്ചുപോവുകയും ചെയ്ത കിഴക്കൻ തീരത്തിന്റെ നാലിലൊന്ന് ഭാഗത്തോളം തുടച്ചുനീക്കപെട്ടു. മെഡിറ്ററേനിയൻ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ലിബിയയിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും 10,000 പേരെ കാണാതാവുകയും ചെയ്തു. ഡെർണയിലെ ഒരു മുതിർന്ന ഡോക്ടർ റോയിട്ടേഴ്സിനോട് പറഞ്ഞതനുസരിച്ച് 2,000-ലധികം ആളുകൾ മരിച്ചു, പ്രാദേശിക ടെലിവിഷൻ ഉദ്ധരിച്ച കിഴക്കൻ ലിബിയ ഉദ്യോഗസ്ഥർ 5,000 ന് മുകളിലാണ് മരണം കണക്കാക്കുന്നത്. ഏകദേശം 125,000 നിവാസികലാണ്…

