സ്‌കോട്ട്‌ലൻഡിലെ ആദ്യ മുസ്ലീം കുടിയേറ്റ പ്രധാനമന്ത്രി രാജിവച്ചു.
എഡിൻബറോയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്‌കോട്ടിഷ് പ്രഥമ മന്ത്രി ഹംസ യൂസഫ് രാജി പ്രഖ്യാപിച്ചത്. “രാഷ്ട്രീയ ഭിന്നതയ്‌ക്കപ്പുറം ഞങ്ങളുടെ ബന്ധം നന്നാക്കാൻ മറ്റാരെങ്കിലും ചുക്കാൻ പിടിച്ചാൽ മാത്രമേ ചെയ്യാൻ കഴിയൂ എന്ന നിഗമനത്തിലാണ് ഞാൻ എത്തിയിരിക്കുന്നത്,” യൂസഫ് പറഞ്ഞു.അദ്ദേഹത്തിൻ്റെ സ്‌കോട്ടിഷ് നാഷണൽ പാർട്ടിയുമായി സ്‌കോട്ടിഷ് ഗ്രീൻസ് പാർട്ടി മുന്നണി ബന്ധം അവസാനിപ്പിച്ചതാണ് രാജിയിലേക്ക് നയിച്ചത്. എമിഷൻ ടാർഗെറ്റുകളെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച എസ്എൻപിയും സ്കോട്ടിഷ് ഗ്രീൻ പാർട്ടിയും 3 വർഷത്തെ സഖ്യം പിരിയാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്…

