നെതർലാൻഡിൽതീവ്ര വലതുപക്ഷ പാർട്ടി അധികാരത്തിലേറി ;ആശങ്കയിൽ മുസ്ലിങ്ങൾ .
ആംസ്റ്റര്‍ഡാം: നെതര്‍ലൻഡ്സില്‍ തീവ്ര വലതുപക്ഷ നേതാവ് ഗീര്‍ട് വില്‍ഡേഴ്സ് അധികാരത്തിലേക്ക്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വില്‍ഡേഴ്സിന്റെ ഫ്രീഡം പാര്‍ട്ടി (ഫോര്‍ഫാര്‍ഡ് ഡച്ച് (PVV) 37 സീറ്റുകളാണ് നേടിയിരിക്കുന്നത്.150 അംഗ പാര്‍ലമെന്റില്‍ അധികാരം നേടാൻ 76 സീറ്റുകള്‍ ആവശ്യമാണെന്നിരിക്കെ മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയാകും ഗീര്‍ട് വില്‍ഡേഴ്സ് പ്രധാനമന്ത്രിയാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രധാനമന്ത്രി മാര്‍ക്ക് റട്ടെയുടെ പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആൻഡ് ഡെമോക്രസിക്ക് 24 സീറ്റുകളാണ് ലഭിച്ചത്.തീവ്ര വലതുപക്ഷ ആശയങ്ങളുടെ വക്താവാണ് ഗീര്‍ട് വില്‍ഡേഴ്സ്. ഇസ്‍ലാം വിരുദ്ധ, യൂറോപ്യൻ…

